കെ.എം.സി.സി ഉമ്മൻ ചാണ്ടി അനുസ്മരണം
text_fieldsകെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി കെ.പി.എ. കരീം താമരശ്ശേരി
ഉദ്ഘാടനം ചെയ്യുന്നു
യാംബു: കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ആഭിമുഖ്യത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സെൻട്രൽ കമ്മിറ്റി ഓഫിസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം കെ.പി.എ. കരീം താമരശ്ശേരി ഉദ്ഘാടനം ചെയ്തു. പകരംവെക്കാനില്ലാത്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും മുഖ്യമന്ത്രി എന്ന നിലക്കും പൊതുപ്രവർത്തകൻ എന്ന രീതിയിലും മാതൃകാപരമായ പ്രവർത്തനങ്ങളാണ് അദ്ദേഹം കാഴ്ചവെച്ചതെന്നും കരീം താമരശ്ശേരി പറഞ്ഞു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് നാസർ നടുവിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അസ്കർ വണ്ടൂർ, സൽമാൻ അൻവരി, അബ്ദുൽ മജീദ് സുഹ്രി, മാമുക്കോയ ഒറ്റപ്പാലം, മുസ്തഫ മൊറയൂർ, അബ്ദുൽ കരീം പുഴക്കാട്ടിരി, ബഷീർ പൂളപ്പൊയിൽ, അബ്ദുൽ ഹമീദ് കൊക്കച്ചാൽ, സുൽഫി പാങ്ങ് എന്നിവർ സംസാരിച്ചു. സൗമ്യതയുടെയും ലാളിത്യത്തിന്റെയും പ്രതീകമായി മലയാളിയുടെ ഹൃദയത്തിൽ ഇടംപിടിച്ച ഉമ്മൻ ചാണ്ടിയുടെ ജീവിതം എല്ലാവർക്കും ഏറെ മാതൃകാപരവും പ്രചോദനവുമാണെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ സ്വാഗതവും അലിയാർ മണ്ണൂർ നന്ദിയും പറഞ്ഞു. അബ്ദുറസാഖ് നമ്പ്രം, ഫസൽ വേങ്ങര, അഷ്റഫ് കല്ലിൽ, അബ്ദുറഹീം കണ്ണൂർ, ബഷീർ താനൂർ, ഷമീർ ബാബു എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

