കെ.എം.സി.സി നിറമരുതൂർ പഞ്ചായത്ത് ഗ്ലോബൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു
text_fieldsഅഹമ്മദ് ഹിഷാം തങ്ങൾ (മുഖ്യ രക്ഷാധികാരി), മുഹമ്മദ് ഷാഫി (പ്രസിഡന്റ്), എന്‍ജി. മുഷ്താഖ് (ജനറൽ സെക്രട്ടറി), പൂന്തോട്ടത്തിൽ അബ്ദുൽ സലാം (ട്രഷറർ)
ജിദ്ദ: അടുത്ത രണ്ടു വർഷത്തേക്കുള്ള കെ.എം.സി.സി നിറമരുതൂർ പഞ്ചായത്ത് ഗ്ലോബൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സയ്യിദ് അഹമ്മദ് ഹിശാം തങ്ങൾ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സാമ്പത്തിക റിപ്പോർട്ട് ഉബൈദ് കല്ലിങ്ങൽ അവതരിപ്പിച്ചു.
കൗൺസിൽ യോഗത്തിൽ മുസ്താഖ്, സിറാബ്, റഷീദ് പത്തംപാട്, ഉസ്മാൻ, ശരീഫ് പടിഞ്ഞാറങ്ങാടി, അബ്ദുൽസലാം, ഫാറൂഖ് പൊക്ലാത്ത്, അൻവർ ഉണ്ണിയാൽ എന്നിവർ സംസാരിച്ചു. നവാസ് പടിഞ്ഞാറങ്ങാടി സ്വാഗതവും മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അഹമ്മദ് ഹിഷാം തങ്ങൾ (മുഖ്യ രക്ഷാധികാരി), മുഹമ്മദ് ഷാഫി (പ്രസിഡന്റ്), എന്‍ജി. മുഷ്താഖ് (ജനറൽ സെക്രട്ടറി), പൂന്തോട്ടത്തിൽ അബ്ദുൽ സലാം (ട്രഷറർ), അൻവർ (ഓർഗനൈസിങ് സെക്രട്ടറി), ഇബ്രാഹിം, ടി.വി മുസ്തഫ, ഷൗക്കത്ത്, യു.വി നാസർ, പാലക്കൽ മുസ്തഫ (വൈസ് പ്രസി.), ആബിദ്, ഷാജിർ, കല്ലിങ്ങൽ മുജീബ്, പോക്ലാത്ത് റാഷിദ്, പി.വി ഷഹരിയാർ (ജോയി. സെക്ര.), പോക്ലാത്ത് ഫാറൂഖ് (ചാരിറ്റി ചെയർമാൻ), ഉബൈദ് കല്ലിങ്ങലകത്ത് (കൺവീനർ), മുഹ്സിൻ മാടമ്പാട്ട് (മീഡിയ ചെയർമാൻ), പിലാത്തോട്ടത്തിൽ സുഹൈർ (കൺവീനർ), ശരീഫ് പടിഞ്ഞാറങ്ങാടി, റഷീദ്, ഉസ്മാൻ (കോഓർഡിനേറ്റർ), സിറാബ്, നവാസ് പടിഞ്ഞാറങ്ങാടി, ഷഫീദ്, അബ്ദുല്ലക്കുട്ടി ഖാസിം, ബഷീർ മാടമ്പാട്, ഹംസ (സെക്രട്ടറിയേറ്റ് അംഗം).

