പാലക്കാട്ടെ നിര്‍ധന കുടുംബത്തിന്  കെ.എം.സി.സി ബൈത്തുറഹ്​മ

08:46 AM
12/10/2017
ഹലക ജുനൂബ് ഏരിയ കെ.എം.സി.സി ബൈത്തുറഹ്​മ ഫണ്ട് സെക്രട്ടറി ശരീഫ് മണ്ണാര്‍ക്കാട് ​മുജീബ് തൃശൂരിന് കൈമാറുന്നു
ജിദ്ദ: ജിദ്ദ തൃശൂര്‍ ജില്ല കെ.എം.സി.സിയും ത്വാഇഫ് ഹലക ജുനൂബ് ഏരിയ കെ.എം.സി.സിയും സംയുക്തമായി പാല്ലക്കാട് ജില്ലയിലെ ആലത്തൂര്‍ മേലാര്‍ക്കോട് കടമ്പടിയിലെ നിര്‍ധന കുടുംബത്തിന് ബൈത്തുറഹ്​മ നിര്‍മിച്ചു നല്‍കും. ജിദ്ദയില്‍ നടന്ന ചടങ്ങില്‍ ഹലക ജുനൂബ് ഏരിയ കെ.എം.സി.സി സെക്രട്ടറി ശരീഫ് മണ്ണാര്‍ക്കാട് ജിദ്ദ തൃശൂര്‍ ജില്ല കെ.എം.സി.സി പ്രസിഡൻറ്​ മുജീബ് തൃശൂരിന്  ഫണ്ട്​ കൈമാറി. ശറഫിയ അല്‍റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സി.കെ ഷാക്കിര്‍ ഉദ്ഘാടനം ചെയ്തു. മമ്മദ്ഷ തങ്ങള്‍ വാഴക്കാട്, മുഹമ്മദലി മണ്ണാര്‍ക്കാട്, അലി ഒറ്റപ്പാലം, മൊയ്തീന്‍ വേങ്ങര, അസീസ് കോട്ടോപാടം, മുഹമ്മദലി മാച്ചാംതോട്, റശീദ് വാഴക്കാട്, നാസര്‍ ഒളവട്ടൂര്‍, അയ്യൂബ് സീമാടന്‍, ഫൈസല്‍ തച്ചമ്പാറ  എന്നിവർ സംസാരിച്ചു. 
COMMENTS