Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​ന്ന​മ്പ്ര...

ന​ന്ന​മ്പ്ര പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ‘മു​സാ​അ​ദ’ റി​ലീ​ഫ് വി​ത​ര​ണോ​ദ്ഘാ​ട​നം ഇന്ന്

text_fields
bookmark_border
ന​ന്ന​മ്പ്ര പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ‘മു​സാ​അ​ദ’ റി​ലീ​ഫ് വി​ത​ര​ണോ​ദ്ഘാ​ട​നം ഇന്ന്
cancel
camera_alt

റി​യാ​ദി​ലെ ന​ന്ന​മ്പ്ര പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തു​ന്നു

റി​യാ​ദ്: അ​ശ​ര​ണ​ർ​ക്കും കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും അ​നാ​ഥ​ർ​ക്കും വി​ധ​വ​ക​ൾ​ക്കും കൈ​ത്താ​ങ്ങാ​യി റി​യാ​ദ് ന​ന്ന​മ്പ്ര പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി വ​ർ​ഷം​തോ​റും ന​ട​ത്തി​വ​രു​ന്ന ‘മു​സാ​അ​ദ’ റി​ലീ​ഫ് പ​ദ്ധ​തി 10ാം വ​ർ​ഷ​ത്തി​ലേ​ക്ക്. ഇ​ത്ത​വ​ണ​ത്തെ റി​ലീ​ഫ് വി​ത​ര​ണ​ത്തി​െൻറ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച (മാ​ർ​ച്ച് 15) രാ​വി​ലെ 10.30-ന് ​ചെ​മ്മാ​ട് ദ​യ ചാ​രി​റ്റി സെൻറ​റി​ൽ പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കും.10 വ​ർ​ഷം മു​മ്പ്​ മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പി.​കെ. അ​ബ്​​ദു​റ​ബ്ബി​െൻറ സൗ​ദി സ​ന്ദ​ർ​ശ​ന വേ​ള​യി​ലാ​ണ് ഈ ​ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ആ​തു​ര​സേ​വ​നം, ഭ​വ​ന നി​ർ​മാ​ണം, വി​ധ​വ​ക​ൾ​ക്കും അ​നാ​ഥ കു​ട്ടി​ക​ൾ​ക്കു​മു​ള്ള സാ​മ്പ​ത്തി​ക പി​ന്തു​ണ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ 24 വാ​ർ​ഡു​ക​ളി​ൽ നി​ന്നാ​യി വാ​ർ​ഡ് ക​മ്മി​റ്റി​ക​ൾ മു​ഖേ​ന ക​ണ്ടെ​ത്തി​യ അ​ർ​ഹ​രാ​യ 125-ല​ധി​കം പേ​ർ​ക്ക് ഇ​ക്കൊ​ല്ലം ചി​കി​ത്സാ സ​ഹാ​യം ന​ൽ​കും.

ഭ​വ​ന നി​ർ​മാ​ണ​ത്തി​നാ​യി 25 കു​ടും​ബ​ങ്ങ​ൾ​ക്കും സാ​മ്പ​ത്തി​ക പി​ന്തു​ണ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ 20 കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സ പെ​ൻ​ഷ​ൻ ഈ ​മാ​സ​വും​തു​ട​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സ​ഹാ​യ​ധ​നം ചെ​റി​യ പെ​രു​ന്നാ​ളി​ന് മു​മ്പാ​യി അ​ർ​ഹ​രാ​യ​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ക്കും. റി​യാ​ദി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫി​ർ​ദൗ​സ് ചെ​റു​മു​ക്ക്, ഖാ​ലി​ദ് കാ​ളം​തി​രു​ത്തി, പ​ത്തൂ​ർ യൂ​നു​സ്, ഒ.​കെ. മു​ഹ​മ്മ​ദ് കു​ട്ടി, സി.​പി. ഷ​രീ​ഫ്, ഉ​സ്മാ​ൻ ചെ​റു​മു​ക്ക്, സ​ലിം ചെ​റു​മു​ക്ക്, ആ​സി​ഫ് കു​ണ്ടൂ​ർ, വി.​കെ. റ​ഫീ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു. നാ​ട്ടി​ലെ വി​ത​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സി.​പി. ഷ​രീ​ഫ്, അ​ലി ത​യ്യാ​ല, ബീ​രാ​ൻ​കു​ട്ടി മ​ല​യാം​പ​ള്ളി, അ​ലി മ​റ്റ​ത്ത്, എം.​പി. അ​ബ്​​ദു​സ്സ​മ​ദ്, എം.​പി. ഷാ​ജ​ഹാ​ൻ, മു​ഹ​മ്മ​ദ​ലി മ​റ്റ​ത്ത് എ​ന്നി​വ​ർ ഏ​കോ​പി​പ്പി​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഒ.​കെ. മു​ഹ​മ്മ​ദ് കു​ട്ടി, പ​ത്തൂ​ർ യൂ​നു​സ്, ഫി​ർ​ദൗ​സ് ചെ​റു​മു​ക്ക്, ഖാ​ലി​ദ് കാ​ളം​തി​രു​ത്തി, സ​ലീം ചെ​റു​മു​ക്ക്, പി.​പി. മ​ൻ​സൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulfnewsSaudi Arabiagulfnewsmalayalam
News Summary - KMCC ‘Musaada’ relief distribution inaugurated in Nannambra Panchayat today
Next Story