Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.എം.സി.സി...

കെ.എം.സി.സി മോട്ടിവേഷൻ ക്ലാസ്​ സംഘടിപ്പിച്ചു

text_fields
bookmark_border
കെ.എം.സി.സി മോട്ടിവേഷൻ ക്ലാസ്​ സംഘടിപ്പിച്ചു
cancel
മദീന: സമ്മർദങ്ങൾ ഏറി വരുന്ന സമകാലീന സാഹചര്യത്തിൽ കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ക്രിയാത്മക മനോഭാവം അനിവാര്യമാണെന്ന് ട്രെയിനർ എസ്.വി മുഹമ്മദലി മാസ്​റ്റർ അഭിപ്രായപ്പെട്ടു. ‘സംഘബോധം, സാമൂഹ്യ ചിന്ത’ എന്ന വിഷയത്തിൽ മദീന കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയും കോഴിക്കോട്‌ ജില്ല കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജലീൽ നഹാസ്‌ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സൗദി നാഷനൽ സെക്രട്ടറിയേറ്റ് മെമ്പർ നൗഷാദ്‌ കൂടരഞ്ഞി ഉദ്ഘാടനം ചെയ്​തു. സൈനുദ്ദീൻ കോഴിക്കോട്​ ഗസൽ അവതരിപ്പിച്ചു. കുട്ടികൾക്ക്​ പെൻസിൽ ഡ്രോയിങ്‌, കളറിങ്‌ എന്നിവ സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനവിതരണം ഹംസ പെരിമ്പലം, റഷീദ്‌ പേരാമ്പ്ര എന്നിവർ ചേർന്ന് നിർവഹിച്ചു. ശരീഫ്‌ കാസർകോട്​ സ്വഗതവും ഒ.കെ റഫീഖ്‌ നന്ദിയും പറഞ്ഞു.
Show Full Article
TAGS:kmcc motivation saudi saudi news 
Next Story