ജുബൈൽ കെ.എം.സി.സി മെഗാ ഇഫ്താർ
text_fieldsജുബൈൽ: ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ ഹുമൈദാൻ ഓഡിറ്റോറിയത്തിൽ വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യാഥിതിയായി. വിശ്വാസി സമൂഹത്തിന് ഉണ്ടായിരിക്കേണ്ട മൂല്യ ബോധത്തെ കുറിച്ചും ഏത് സാഹചര്യത്തിലും ശുഭ പ്രതീക്ഷയോടെ മുന്നേറേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും അദ്ദേഹം സദസ്സിനെ ഉദ്ബോധിപ്പിച്ചു. ജുബൈലിലെ കെ.എം.സി.സി പ്രവർത്തകരും വിവിധ ഘടകങ്ങളിലെ ഭാരവാഹികളും പ്രവർത്തകരും ഇതര സംഘടനാ പ്രതിനിധികളും അടക്കം 1200ഓളം ആളുകൾ പങ്കെടുത്തു. കബീർ പറളി റമദാൻ സന്ദേശം നൽകി. റാഫി ഹുദവി മഗ്രിബ് നമസ്കാരത്തിന് നേതൃത്വം നൽകി. കെ.എം.സി.സി ഈസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി സിദ്ദിഖ് പാണ്ടികശാല പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഉസ്മാൻ ഒട്ടുമ്മൽ അധ്യക്ഷത വഹിച്ചു. സലാം ആലപ്പുഴ, സൈദലവി പരപ്പനങ്ങാടി, ബഷീർ വെട്ടുപാറ എന്നിവർ സംസാരിച്ചു.
ജുബൈൽ കെ.എം.സി.സി റമദാൻ റിലീഫ് ഉദ്ഘാടനം നൂഹ് പാപ്പിനിശ്ശേരി എൻ.എസ്.എച്ചിന് വേണ്ടി ഉസ്മാൻ ഒട്ടുമ്മലിന് നൽകിയും ഗ്ലോബൽ സോഴ്സിനുവേണ്ടി ആഷിഖ് ബഷീർ വെട്ടുപാറക്ക് നൽകിയും നിർവഹിച്ചു. ഷിബു കവലയിൽ, അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസിക്ക് ഫലകം സമ്മാനിച്ചു. മുജീബ് കോഡൂർ, സലാം ആലപ്പുഴ, ഹമീദ് പയ്യോളി, റാഫി കൂട്ടായി, അസീസ് ഉണ്ണിയാൽ, അബൂബക്കർ കാസർകോട്, ഫിറോസ് തിരൂർ, അനീഷ് താനൂർ, ഇബ്രാഹിം കുട്ടി, ബഷീർ വെട്ടുപാറ, സൈദലവി പരപ്പനങ്ങാടി, ഷിബു കവലയിൽ, മജീദ് ചാലിയം, യാസർ മണ്ണാർക്കാട്, മുനവ്വർ ഫൈറൂസ്, റിയാസ് ബഷീർ, ഹസ്സൻ കോയ, ശിഹാബ് കൊടുവള്ളി, അമീർ അസർ, ഫാസി കണ്ണൂർ, അബ്ബാസ്, റിയാസ് ആർ.സി, ഷാമിൽ ആനിക്കാട്ടിൽ, യാസർ മണ്ണാർക്കാട്, ആസിഫ്, ഹമീദ് ആലുവ എന്നവർ പരിപാടിക്ക് നേതൃത്വം നൽകി. മജീദ് ചാലിയം സ്വാഗതവും ശിഹാബ് കൊടുവള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.