കെ.എം.സി.സി മങ്കട മണ്ഡലം മെംബർഷിപ് കാമ്പയിൻ പ്രചാരണ കൺവെൻഷൻ
text_fieldsകെ.എം.സി.സി മങ്കട മണ്ഡലം മെംബർഷിപ് കാമ്പയിൻ പ്രചാരണ കൺവെൻഷനിൽനിന്ന്
റിയാദ്: സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ ഏകീകൃത മെംബർഷിപ് കാമ്പയിൻ പ്രവർത്തനങ്ങൾക്ക് റിയാദ് മങ്കട നിയോജകമണ്ഡലം കമ്മിറ്റി തുടക്കം കുറിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തക കൺവെൻഷൻ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും സൗഹാർദത്തിനും വലിയ സംഭാവനകളർപ്പിച്ച ഒരു പ്രസ്ഥാനം എന്ന നിലയിൽ മുസ്ലിം ലീഗിന്റെ പ്രവാസ സംഘടനയായ കെ.എം.സി.സി വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും കോവിഡ് അതിരൂക്ഷമായ സമയത്ത് പ്രവാസികൾക്ക് ഒന്നടങ്കം കാരുണ്യ സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റംഗം ശുഹൈബ് പനങ്ങാങ്ങര മെംബർഷിപ് അപേക്ഷ ഫോമിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു.
മലപ്പുറം ജില്ല കെ.എം.സി.സി ആക്ടിങ് സെക്രട്ടറി ഷാഫി ചിറ്റത്തുപാറ മുഖ്യപ്രഭാഷണം നിർവഹിച്ചു. അഡ്വ. അനീർ ബാബു പെരിഞ്ചീരി, ഷൗക്കത്ത് കടമ്പോട്ട്, സൈതലവി ഫൈസി, നജ്മുദ്ദീൻ മഞ്ഞളാംകുഴി, റിയാസ് തിരൂർക്കാട്, മൂസ മക്കരപ്പറമ്പ, അബൂബക്കർ ഫൈസി, ഹക്കീം അങ്ങാടിപ്പുറം, ഷഫീഖ് കുറുവ, ഉമർ ഫൈസി, ഹാരിസ് മങ്കട, മുസ്തഫ മൂർക്കനാട്, ഫായിസ് കൂട്ടിലങ്ങാടി, റിയാസ് പുഴക്കാട്ടിരി, ഹുസൈൻ മക്കരപ്പറമ്പ, ശബീബ് കുറുവ, ബഷീർ ഫൈസി, സലീം ഫൈസി, അബ്ദുല്ല ഉരുണിയൻ, സമീർ മാനു പാതിരമണ്ണ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി റഫീഖ് പൂപ്പലം സ്വാഗതവും ട്രഷറർ ഷക്കീൽ തിരൂർക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

