കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം യോഗം
text_fieldsറിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ യോഗത്തിൽ
റിയാദ്: കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ യോഗം ബത്ഹയിലെ സെൻട്രൽ കമ്മിറ്റി ഓഫീസിൽ ചേർന്നു. കാസർകോട് ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് മീപ്രി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മജീദ് സോങ്കൽ അധ്യക്ഷതവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഇസ്ഹാഖ് ഫാൽക്കൺ സ്വാഗതം പറഞ്ഞു.
വിവിധ വിഷയങ്ങളിൽ കെ.എം.സി.സിയുടെ ഇടപെടലുകളുടെ ആവശ്യകതകളെ കുറിച്ച് മുഖ്യ രക്ഷാധികാരി കുഞ്ഞി കാരക്കണ്ടം സാഹിബ് സംസാരിച്ചു.
മുസ്ലിം ലീഗ് നടത്തിയ ഐതിഹാസികമായ വഖഫ് സംരക്ഷണ മഹാറാലി വലിയ വിജയമായിരുന്നുവെന്നും ജനതയുടെ പോരാട്ടം ഫലം കാണുമെന്നും താത്കാലിക ആശ്വസമാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും നാഷനൽ കമ്മിറ്റി അംഗം റഹീം സോങ്കൽ സാഹിബ് അഭിപ്രായപ്പെട്ടു. മുൻഷാദ് ഖിറാഅത്ത് നടത്തി. മണ്ഡലം ട്രസ്റര് മുസ്തഫ പാണ്ഡ്യാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

