കെ.എ.എം.സി മലയാളീസ് കൂട്ടായ്മ മാഗസിൻ പുറത്തിറക്കി
text_fieldsകെ.എ.എം.സി, മക്ക മലയാളീസ് കൂട്ടായ്മ പുറത്തിറക്കിയ മാഗസിൻ ഡോ. അബ്ദുല്ല ബിൻ സയീദ് അൽസഹ്റാനി പ്രകാശനം ചെയ്യുന്നു
മക്ക: മക്കയിലെ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ കെ.എ.എം.സി മലയാളീസ് പത്താം വാർഷികത്തോടനുബന്ധിച്ചു 'കിതാബ്' മാഗസിൻ പുറത്തിറക്കി. ആശുപത്രി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. അബ്ദുല്ല ബിൻ സയീദ് അൽസഹ്റാനി മാഗസിൻ പ്രകാശനം ചെയ്തു.
ലേഖനങ്ങൾ, അനുഭവക്കുറിപ്പുകൾ, കവിതകൾ, കഥകൾ, ആരോഗ്യ പംക്തികൾ, പാചകക്കുറിപ്പുകൾ, ചിത്രരചനകൾ, ചരിത്രം, അഭിമുഖങ്ങൾ എന്നിവ ഉൾപ്പെടുത്തി ഏകദേശം സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലെ ഇപ്പോഴത്തെയും പൂർവ അംഗങ്ങളുടെയും 50 പേരുടെ രചനകളും ആശുപത്രി സി.ഇ.ഒ, നഴ്സിങ് ഡയറക്ടർ, ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ എന്നിവരുടെ ആശംസകളും മാഗസിനിൽ ഉൾപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികളായ ഫക്രുദീൻ വളാഞ്ചേരി, മുഹമ്മദ് ഷമീം നരിക്കുനി, മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ ഷാഫി എം. അക്ബർ, യഹ്യ അസഫലി, സദഖത്തുല്ല എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

