‘പ്രജീരധം 2’; കെ.എം.സി.സി മലപ്പുറം വെൽഫയർ വിങ് ജീവൻരക്ഷ പരിശീലനം നാളെ
text_fieldsറിയാദ്: അടിയന്തര സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ പ്രവാസികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ, കെ.എം.സി.സി റിയാദ് മലപ്പുറം ജില്ല വെൽഫെയർ വിങ് റെസ്ക്യൂ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘പ്രജീരധം 2 (പ്രാഥമിക ജീവൻ രക്ഷാധർമം) എന്ന് പേരിട്ടിരിക്കുന്ന ഈ പരിശീലനം നാളെ (വെള്ളി) ഉച്ചക്ക് 12.30 മുതൽ ബത്ഹ നൂർ ഓഡിറ്റോറിയത്തിൽ നടക്കും. പ്രാഥമിക ശുശ്രൂഷ അറിവുകൾ പ്രായോഗിക പരിശീലനത്തിലൂടെ പകർന്നു നൽകുകയാണ് ലക്ഷ്യം.
ആദ്യത്തെ നിർണായക നിമിഷങ്ങളിൽ ശരിയായ അറിവോടുകൂടി ഇടപെഴകാൻ വ്യക്തികളെ പ്രാപ്തരാക്കുക വഴി, ഓരോ പ്രവാസിക്കും സമൂഹത്തോട് നിറവേറ്റാനുള്ള ഏറ്റവും വലിയ ധർമമാണ് ഈ പരിശീലനത്തിലൂടെ സാധ്യമാവുകയെന്ന് സംഘാടകർ അറിയിച്ചു. ആർ.പി.എം മെഡിക്കൽ ട്രെയിനിങ് സെൻറർ സി.ഇ.ഒ ബാനേഷ് അബ്ദുല്ല, റിയാദ് ടെറിട്ടറി മാനേജർ ഷുജാ ബിൻ സൗദ് അൽ നൗമാസി എന്നിവരുടെ മേൽനോട്ടത്തിൽ സീനിയർ ഇൻസ്ട്രക്ടർ സനൂപ്, ഇൻസ്ട്രക്ടർ മുബാറക് എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് പരിശീലനം നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

