കെ.എം.സി.സി മഹ്ജർ ഏരിയ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം
text_fieldsജിദ്ദ മഹ്ജർ കെ.എം.സി.സി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച
ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി അബൂബക്കർ അരിമ്പ്ര
ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: മഹ്ജർ കെ.എം.സി.സി ഏരിയ കമ്മിറ്റി ഫലസ്തീനിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സംഗമം സംഘടിപ്പിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ കരീം കൊടക്കാട് അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, ചെയർമാൻ ഇസ്മാഈൽ മുണ്ടക്കുളം, ട്രഷറർ വി.പി. അബ്ദുറഹ്മാൻ, കെ.കെ മുസ്തഫ, സക്കറിയ ചുങ്കത്തറ, അബ്ദുൽ ജലീൽ ചെമ്മല എന്നിവർ സംസാരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ സംഗമത്തിൽ ആദരിച്ചു.
ജനറൽ സെക്രട്ടറി സലീം മുണ്ടേരി സ്വാഗതവും ട്രഷറർ റിയാസ് പൂക്കോട്ടൂർ നന്ദിയും പറഞ്ഞു. അൻവർ ഹുദവി പ്രാർഥന നടത്തി. ഇസ്മായിൽ മാഞ്ചേരി, ശിഹാബ് തൂത, ആഷിഖ് പാലോളിപറമ്പ്, ബീരാൻകുട്ടി വയനാട്, ഫസൽറഹ്മാൻ, ഹംസ മണ്ണൂർ, ജാഫർ കുരിക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

