കെ.എം.സി.സി മഹ്ജർ ഏരിയ ‘ഫ്രീഡം ടോക്സ്’ സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി ജിദ്ദ മഹ്ജർ ഏരിയ സംഘടിപ്പിച്ച ‘ഫ്രീഡം ടോക്സ്’ പരിപാടി മുഹമ്മദ് ബാവ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തെയും പോരാളികളുടെ ത്യാഗങ്ങളെയും വികലമായി ചിത്രീകരിക്കാനുള്ള ഭരണകൂട ശ്രമങ്ങൾക്കെതിരെ യഥാർത്ഥ ചരിത്രം ഓർമ്മിപ്പിക്കേണ്ടത് കാലഘട്ടത്തിെൻറ ആവശ്യമാണെന്ന് കെ.എം.സി.സി ജിദ്ദ മഹ്ജർ ഏരിയ സംഘടിപ്പിച്ച ‘ഫ്രീഡം ടോക്സ്’ അഭിപ്രായപ്പെട്ടു.
പതിറ്റാണ്ടുകൾ നീണ്ട സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവും സാമുദായികവുമായ പോരാട്ടങ്ങളിലൂടെ കൈവരിച്ച സ്വാതന്ത്ര്യത്തിെൻറ ഓർമ്മകൾ പുതുക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് മുഹമ്മദ് ബാവ പരിപാടി ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡൻറ് കരീം അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ മുഖ്യപ്രഭാഷണം നടത്തി.
സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ നാൾവഴികളെയും ത്യാഗങ്ങളെയും കുറിച്ച് ശാക്കിർ ഹുദവി പ്രഭാഷണം നടത്തി. ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ജലാൽ തേഞ്ഞിപ്പലം, ഏരിയ പ്രവർത്തകരായ ഇസ്മാഈൽ ബാബു മാഞ്ചേരി, അഷ്റഫ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ഏരിയ ജനറൽ സെക്രട്ടറി സലീം മുണ്ടേരി സ്വാഗതവും റിയാസ് പൂക്കോട്ടൂർ നന്ദിയും പറഞ്ഞു. മേക്കോത്ത് കോയ, യൂനുസ് നാലകത്ത്, ആഷിഖ് പാലൊളിപ്പറമ്പ്, ബീരാൻകുട്ടി, സക്കറിയ, ജാഫർ കുരിക്കൾ നൗഫൽ മുതിരക്കുളം, മാഹിർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

