കെ.എം.സി.സി മഹ്ജർ ഏരിയ കുടുംബ സുരക്ഷ പദ്ധതി കാമ്പയിൻ തുടങ്ങി
text_fieldsകെ.എം.സി.സി കാരുണ്യ ഹസ്തം കുടുംബ സുരക്ഷ പദ്ധതിയിലേക്കുള്ള അംഗത്വ കാമ്പയിൻ ജിദ്ദ മഹ്ജർ ഏരിയാതല ഉദ്ഘാടനം മുഹമ്മദ് ബാവ, ജാഫർ മോങ്ങത്തിന് സുരക്ഷ ഫോറം നൽകി
ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ കാരുണ്യ ഹസ്തം കുടുംബ സുരക്ഷ പദ്ധതിയുടെ 2025 വർഷത്തേക്കുള്ള അംഗത്വ കാമ്പയിന് മഹ്ജർ ഏരിയയിൽ തുടക്കം കുറിച്ചു. ഏരിയാതല ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് ബാവ ഏരിയ വൈസ് ചെയർമാൻ ജാഫർ മോങ്ങത്തിന് സുരക്ഷ ഫോറം നൽകി നിർവഹിച്ചു. കുടുംബ സുരക്ഷ പദ്ധതിയെക്കുറിച്ചും, ആനുകൂല്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു.
കൂടുതൽ വിവരങ്ങൾ www.kmcconline.info എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു. അബ്ദുൽ കരീം കൊടക്കാട് അധ്യക്ഷത വഹിച്ചു. സലിം മുണ്ടേരി സ്വാഗതവും ഹംസ മണ്ണൂർ നന്ദിയും പറഞ്ഞു. മേക്കോത്ത് കോയ, ആഷിഖ് പാലോളിപറമ്പ്, ബീരാൻകുട്ടി കൽപ്പറ്റ, സക്കറിയ ചുങ്കത്തറ, എം.സി സുഹൈൽ, ജാഫർ കുരിക്കൾ, വി.കെ ഉസ്മാൻ, ജലീൽ എന്നിവർ നേതൃത്വം നൽകി.

