Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എം.സി.സി മഹ്ജർ ഏരിയ കമ്മിറ്റി നോർക്ക സെൽ ഹെല്പ് ഡെസ്ക് സംഘടിപ്പിച്ചു

text_fields
bookmark_border
കെ.എം.സി.സി മഹ്ജർ ഏരിയ കമ്മിറ്റി നോർക്ക സെൽ ഹെല്പ് ഡെസ്ക് സംഘടിപ്പിച്ചു
cancel
camera_alt

കെ.എം.സി.സി ജിദ്ദ മഹ്ജർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച നോർക്ക സെൽ ഹെല്പ് ഡെസ്‌കിൽ സേവനത്തിനെത്തിയവർ

ജിദ്ദ: പ്രവാസികളുടെ ക്ഷേമത്തിനും വിവിധ സേവനങ്ങൾക്കുമായി കെ.എം.സി.സി ജിദ്ദ മഹ്ജർ ഏരിയ കമ്മിറ്റി നോർക്ക സെല്ലിെൻറ ആഭിമുഖ്യത്തിൽ ഹെൽപ് ഡെസ്ക് സംഘടിപ്പിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്നവർക്കുള്ള പെൻഷൻ, ആശ്രിതർക്കുള്ള കുടുംബ പെൻഷൻ, അവശത അനുഭവിക്കുന്നവർക്കുള്ള ചികിത്സാ സഹായങ്ങൾ, മരണാനന്തര ധനസഹായം, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തുടങ്ങി കേരള സർക്കാറിന്റെ നോർക്ക പ്രവാസി വെൽഫെയർ ബോർഡ് വഴി ലഭ്യമാകുന്ന വിവിധ പദ്ധതികളെക്കുറിച്ച് ബോധവൽക്കരണം നൽകാനും അംഗത്വമെടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള സാങ്കേതിക സഹായങ്ങൾ പരമാവധി പ്രവാസികളിലേക്ക് എത്തിക്കാനുമാണ് ഹെല്പ് ഡെസ്ക് സംഘടിപ്പിച്ചത്.

കെ.എം.സി.സി ജിദ്ദ നോർക്ക സെൽ ചെയർമാൻ അബ്ദുൽ കരീം കൂട്ടിലങ്ങാടിയുടെ കീഴിൽ സഫീർ ബാവ, ഷബീർ അലി, സക്കീർ എന്നിവർ ഹെല്പ് ഡെസ്ക് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഏരിയ നേതാക്കളായ അബ്ദുൽ കരീം കൊടക്കാട്, സലീം മുണ്ടേരി, റിയാസ് പൂക്കോട്ടൂർ, മേക്കോത്ത് കോയ, ഇസ്മായിൽ മാഞ്ചേരി, ഹംസ മണ്ണൂർ, ബീരാൻകുട്ടി കൽപ്പറ്റ, എം.സി സുഹൈൽ, യൂനുസ് നാലകത്ത്, ആഷിഖ് പാലൊളിപ്പറമ്പ്, സക്കറിയ, ജാഫർ കുരിക്കൾ എന്നിവർ സംബന്ധിക്കുകയും ഹെല്പ് ഡെസ്കിൽ എത്തിയവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

നൂറോളം പ്രവാസികളാണ് നോർക്കയുടെ വിവിധ സേവനങ്ങൾക്കായും സംശയനിവാരണത്തിനുമായി ഹെല്പ് ഡെസ്ക് പ്രയോജനപ്പെടുത്തിയത്. പ്രവാസി സമൂഹത്തിന് ഉപകാരപ്രദമായ ഇത്തരം സേവന പ്രവർത്തനങ്ങൾ വരും ദിനങ്ങളിലും തുടരുമെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KMCC Mahjar Area Committee organized NORKA Cell Help Desk
Next Story