കെ.എം.സി.സി മഹ്ജർ ഏരിയ കമ്മിറ്റി നിലവിൽവന്നു
text_fieldsനാസർ കരിപ്പൂർ, അബ്ദുൽ കരീം കൊടക്കാട്, സലീം മുണ്ടേരി, റിയാസ് ബാബു പൂക്കോട്ടൂർ
ജിദ്ദ: കെ.എം.സി.സിയിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക എന്ന ശീർഷകത്തിൽ നടന്നു വരുന്ന അംഗത്വ കാമ്പയിന്റെ ഭാഗമായി ജിദ്ദ മഹ്ജർ ഏരിയ കെ.എം.സി.സി കമ്മറ്റി നിലവിൽവന്നു. അൽ അമീൻ ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ യോഗം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു.
നാസർ കരിപ്പൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. ജിദ്ദ കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതിയിൽ തുടർച്ചയായി അംഗമായി പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കബീറിനുള്ള എക്സിറ്റ് ആനുകൂല്യം അഹമ്മദ് പാളയാട്ട് ചടങ്ങിൽ കൈമാറി.കെ.കെ. മുസ്തഫ തിരൂരങ്ങാടി, അബ്ദുൽ കരീം കൊടക്കാട് തുടങ്ങിയവർ സംസാരിച്ചു. എ.കെ ബാവ, ടി.പി സിറാജ് കണ്ണവം എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സലിം മുണ്ടേരി സ്വാഗതവും റിയാസ് മലപ്പുറം നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: നാസർ കരിപ്പൂർ (ചെയർമാൻ), അബ്ദുൽ കരീം കൊടക്കാട് (പ്രസി.), സലീം മുണ്ടേരി (ജന. സെക്ര.), റിയാസ് ബാബു പൂക്കോട്ടൂർ (ട്രഷറർ), മൊയ്തീൻ കോയ മേക്കോത്ത്, അഫ്സൽ മുണ്ടശ്ശേരി നിലമ്പൂർ, ഇസ്മായിൽ മഞ്ചേരി വണ്ടൂർ, ബീരാൻ വി കൽപറ്റ (വൈസ് പ്രസി), അൻസാർ ഏരൂർ കൊയിലാണ്ടി, ജാഫർ കുരുക്കൾ മഞ്ചേരി, ഹംസ കുന്നത്ത് മണ്ണൂർ, എം.സി സുഹൈൽ തിരൂരങ്ങാടി (ജോയി. സെക്ര), കെ.കെ. മുസ്തഫ തിരൂരങ്ങാടി, ജാഫർ മോങ്ങം, അബ്ദുല്ല വേങ്ങര, കുഞ്ഞുട്ടി നന്നമ്പ്ര (ഉപസമിതി അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

