കെ.എം.സി.സി നിലമ്പൂർ മണ്ഡലം സൗദി ദേശീയ കമ്മിറ്റി നിലവിൽ വന്നു
text_fields1. അബൂട്ടി പള്ളത്ത് ജിദ്ദ, 2. സലീം മുണ്ടോടൻ റിയാദ്, 3. മുനീബ് നിലമ്പൂർ ദമ്മാം
ജിദ്ദ: സൗദി അറേബ്യയിലെ നിലമ്പൂർ മണ്ഡലത്തിൽനിന്നുള്ള മുസ്ലിം ലീഗ് പ്രവർത്തകരെ ഒരേ കുടകീഴിൽ ഒരുമിച്ച് നിർത്തി പ്രവർത്തനം കൂടുതൽ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെ കെ.എം.സി.സി നിലമ്പൂർ മണ്ഡലം സൗദി ദേശീയ കമ്മിറ്റിക്ക് രൂപം നൽകി. നിലമ്പൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗ്ലോബൽ കെ.എം.സി.സി മീറ്റിൽ പി.വി. അബ്ദുൽ വഹാബ് എം.പി കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡൻറ് ഇക്ബാൽ അധ്യക്ഷതവഹിച്ചു. ടി.പി.സിദ്ദീഖ് സ്വാഗതവും ജസ്മൽ പുതിയറ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അബൂട്ടി പള്ളത്ത് ജിദ്ദ (പ്രസി.), സലീം മുണ്ടോടൻ റിയാദ് (ജന. സെക്ര.), മുനീബ് നിലമ്പൂർ ദമ്മാം (ട്രഷ.), അബ്ദുൽ കരീം, മനാഫ് പൂക്കോട്ടുംപാടം, നാസർ മൂത്തേടം, മുജീബ് മാമ്പൊയിൽ, അഷ്റഫ് ഫൈസി, അൻവർ ചെമ്മല, അമീർ കുനിപ്പാല (വൈസ് പ്രസി.), ഷഫീഖ് മനോലൻ, അബ്ദുൽ ജലീൽ കാട്ടി, ബഷീർ എടക്കര, സുബൈർ വട്ടോളി, ജുനൈദ് മേലകത്ത്, കെ.ടി. ഉമർ, ജംഷീ അമരമ്പലം (സെക്ര.), പി.സി.എ. റഹ്മാൻ, മുജീബ് ഉപ്പട, കോയ, എം.കെ. അബ്ദുറഹ്മാൻ, അലി മാസ്റ്റർ, സുലൈമാൻ പുതുകൊള്ളി, ഉമർ അമാനത്ത് (ഉപദേശക സമിതി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

