കെ.എം.സി.സി ജീവകാരുണ്യ സേവനങ്ങൾ മഹത്തരം –അടൂർ പ്രകാശ് എം.പി
text_fieldsസൗദി കെ.എം.സി.സിയുടെ സാമൂഹിക സുരക്ഷ പദ്ധതി മരണാനന്തര ആനുകൂല്യം നഗരൂർ സ്വദേശിയുടെ കുടുംബത്തിന് അടൂർ പ്രകാശ് എം.പി കൈമാറുന്നു
ദമ്മാം: പ്രവാസ ലോകത്ത് ദുരിതം അനുഭവിക്കുന്ന മലയാളികളുടെ ആശ്രയമായി മാറിയ കെ.എം.സി.സി അടക്കമുള്ള പ്രവാസി സംഘടനകൾ ലോകത്താകമാനമുള്ള മലയാളികളുടെ കാരുണ്യത്തിെൻറയും ഒത്തൊരുമയുടെയും പ്രതീകമാണെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. അൽഖോബാറിൽ ജൂലൈയിൽ റാക്ക ഏരിയ കെ.എം.സി.സി സുരക്ഷാപദ്ധതി അംഗമായിരിക്കെ മരിച്ച ആറ്റിങ്ങൽ നഗരൂർ സ്വദേശി അബ്ദുൽ ജബ്ബാറിെൻറ കുടുംബത്തിന് ആറ് ലക്ഷം രൂപയുടെ ചെക്ക് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരൂരിൽ നടന്ന ചടങ്ങിൽ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ് ഒ.പി. ഹബീബ് ബാലുശ്ശേരി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പ്രഫ. തോന്നയ്ക്കൽ ജമാൽ മുഖ്യ പ്രഭാഷണം നടത്തി. കെ.എം.സി.സി അക്റബിയ ഏരിയ പ്രസിഡൻറ് ഇസ്മാഇൗൽ പുള്ളാട്ട്, ഹരിതസ്പർശം ചെയർമാൻ ഷഹീർ ജി. അഹമ്മദ്, കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം നഗരൂർ ഇബ്രാഹിം കുട്ടി, ലീഗ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻറ് ഹാഷിം കരവാരം, അൽഖോബാർ കെ.എം.സി.സി സെക്രട്ടറി മുനീർ നന്തി, യൂത്ത് ലീഗ് നേതാക്കളായ തകരപറമ്പ് നിസാർ, പേരൂർ നാസർ, ഷാൻ പാങ്ങോട്, ജസീം തലവിള, അൻസർ പെരുമാതുറ, എം.കെ. ഷിബിലി, നൗഫൽ അഹമ്മദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

