Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എം.സി.സി നേതാവ് ദമ്മാമിൽ നിര്യാതനായി
text_fieldsbookmark_border
അബ്ദുൽ ഷുക്കൂർ
ദമ്മാം: കെ.എം.സി.സി നേതാവ് ഹൃദയാഘാതം മൂലം ദമ്മാമിന് സമീപം ഖത്വീഫിൽ നിര്യാതനായി. ഖത്വീഫ് അനക്ക് ഏരിയ കെ.എം.സി.സി ചെയർമാൻ മമ്പാട് ടാണയിൽ പനങ്ങാടൻ ബാപ്പുട്ടി-ആമിന ദമ്പതികളുടെ മകൻ അബ്ദുൽ ഷുക്കൂറാണ് (57) മരിച്ചത്. ദീർഘകാലമായി അനക്കിൽ എയർകണ്ടീഷനിങ് മേഖലയിൽ പ്രവർത്തിച്ചു വരുകയായിരുന്നു.
ഭാര്യ: സാജിത. മക്കൾ: സുജു സിയാസ്, സിനു സിയാന, സിലി സിഫ്ല. മരുമക്കൾ: ഹംസ തൃപ്പനച്ചി, നിഷാദ് കുണ്ടുതൊട്, വാഹിദ കാട്ടുമുണ്ട. ഖത്വീഫ് സെൻട്രൽ ആശുപത്രിയിലുള്ള മൃതദേഹം നിയമനടപടികൾ പൂർത്തീകരിച്ച് നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കളും കെ.എം.സി.സി നേതാക്കളും അറിയിച്ചു.
Next Story

