കെ.എം.സി.സി കോഴിക്കോട് ജില്ല ഇഫ്താർ സംഗമം
text_fieldsകെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി ഇഫ്താർ സംഗമത്തിൽ കുട്ടിഹസൻ ദാരിമി
റമദാൻ പ്രഭാഷണം നടത്തുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ട്രഷറർ വി.പി അബ്ദുൽ റഹിമാൻ സംഗമം ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജില്ല പ്രസിഡന്റ് ഇബ്രാഹിം കൊല്ലി അധ്യക്ഷതവഹിച്ചു. കോഴിക്കോട് ജില്ല എസ്.എം.എഫ് ആൻഡ് ഖാദി ഫൗണ്ടേഷൻ പ്രസിഡന്റ് കുട്ടി ഹസൻ ദാരിമി റമദാൻ സന്ദേശം നൽകി പ്രാർഥനക്ക് നേതൃത്വം നൽകി.
ജീവകാരുണ്യ രംഗത്ത് കെ.എം.സി.സി നടത്തിപ്പോരുന്ന പ്രവർത്തനങ്ങൾ മാതൃകാപരവും അനുകരണീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. റമളാനിൽ റിലീഫ് പ്രവർത്തനങ്ങളിൽ കൂടുതൽ സേവനനിരതരായി സി.എച്ച് സെന്ററുകളുടെയും സഹജീവികൾക്ക് താങ്ങാവുന്ന ശിഹാബ് തങ്ങൾ റിലീഫ്, പ്രവാസി മെഡിക്കൽ സെന്റർ തുടങ്ങിയവയുടെയും പ്രവർത്തനങ്ങൾക്കു ഊന്നൽ നൽകണമെന്ന് അദ്ദേഹം ഉണർത്തി.
കെ.എം.സി.സി സൗദി നാഷനൽ ട്രഷറർ അഹമ്മദ് പാളയാട്ട്, ജിദ്ദ പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര, ജനറൽ സെക്രട്ടറി വി.പി മുസ്തഫ, വൈസ് പ്രസിഡന്റ് ലത്തീഫ് കളരാന്തിരി, എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദ് തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. റിലീഫ് സെല്ലുകളുടെ കവറുകൾ ചടങ്ങിൽ വിതരണോദ്ഘാടനം നടന്നു. കുഞ്ഞാലൻ, സിദ്ദീഖ് (അബീർ), ഫിറോസ് (മോഡേൺ ട്രേഡിങ്), അൻവർ സാലിഹ് (നജൂം ഫ്രോസൺ), അബ്ദുൽ നാസർ (ഒ.ഐ.സി.സി) തുടങ്ങിയവർ സംബന്ധിച്ചു.
ഹസൻ കോയ പെരുമണ്ണ, സുബൈർ വാണിമേൽ, കെ. കുട്ടിമോൻ, അബ്ദുൽ വഹാബ്, റിയാസ് താത്തൊത്ത്, ഷാഫി പുത്തൂർ, നൗഫൽ റഹേലി, ഷബീർ അലി, സാലിഹ് പൊയിൽതൊടി, നിസാർ മടവൂർ, ബഷീർ കീഴില്ലത്ത്, ബഷീർ വീര്യമ്പ്രം, തഹ്ദീർ തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതവും ട്രഷറർ ഒ.പി അബ്ദുൽ സലാം നന്ദിയും പറഞ്ഞു. സലിം മലയിൽ ഖിറാഅത്ത് നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.