കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം ഇഫ്താർ സംഗമം
text_fieldsകെ.എം.സി.സി ജിദ്ദ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം അഹമ്മദ്
പാളയാട്ട് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമവും മുസ് ലിം ലീഗ് സ്ഥാപക ദിനാചരണവും സംഘടിപ്പിച്ചു. സൗദി ദേശീയ കമ്മിറ്റി ഭാരവാഹിയായ അഹമ്മദ് പാളയാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹനീഫ മൊയ്ദു അധ്യക്ഷത വഹിച്ചു.
ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. വി.പി മുസ്തഫ, അബ്ദുറഹിമാൻ വെള്ളിമാടുകുന്ന്, ലത്തീഫ് കൊടുവള്ളി, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, ഹസ്സൻ കോയ പെരുമണ്ണ, സുബൈർ വാണിമേൽ എന്നിവർ ആശംസകൾ നേർന്നു. സി.പി സിദ്ദീഖ്, നൗഷാദ് കൊയിലാണ്ടി, സൈനുദ്ദീൻ പയ്യോളി, ഡോ. റഹ്മാൻ, ഫായിസ് നന്തി, സിദ്ദീഖ് പയ്യോളി തുടങ്ങിയവർ നേതൃത്വം നൽകി. അബ്ദുൽ വഹാബ് സ്വാഗതവും മൻസൂർ മൂടാടി നന്ദിയും പറഞ്ഞു.

