പാണക്കാട് ഹൈദരലി തങ്ങൾ അനുസ്മരണവും അത്താഴ വിരുന്നും
text_fieldsകെ.എം.സി.സി ജിദ്ദ കോട്ടക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി
നാണി ഇസ്ഹാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി കോട്ടക്കൽ മണ്ഡലം ജിദ്ദ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അനുസ്മരണവും അത്താഴവിരുന്നും സംഘടിപ്പിച്ചു.
കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി.ടി ഷാജഹാൻ അധ്യക്ഷത വഹിച്ചു.
കുഞ്ഞാലി കുമ്മാളിൽ ഹൈദറലി തങ്ങൾ അനുസ്മര പ്രഭാഷണം നടത്തി. കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് അഷ്റഫ് മുല്ലപ്പള്ളി, സെക്രട്ടറി ഇ.സി അഷ്റഫ്, വനിത വിംഗ് ട്രഷറർ ഷഫീദ ടീച്ചർ, മണ്ഡലം ഭാരവാഹികളായ റസാഖ് വെണ്ടല്ലൂർ, വി.ടി ബഷീർ ഇരിമ്പിളിയം, പി.പി മൊയ്തീൻ എടയൂർ, കെ.വി മുസ്തഫ വളാഞ്ചേരി, ഒ.കെ നജീബ് മാറാക്കര, മുബഷിർ എടയൂർ എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഹംദാൻ ബാബു സ്വാഗതവും ട്രഷറർ സൈനുദ്ദീൻ കോടഞ്ചേരി നന്ദിയും പറഞ്ഞു.

