കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ഇഫ്താർ മീറ്റ്
text_fieldsറിയാദ് കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ഇഫ്താർ മീറ്റ് മലപ്പുറം ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം
ചെയ്യുന്നു
റിയാദ്: കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും ഇഫ്താർ സംഗമവും നടത്തി. പരിപാടിയിൽ ജില്ല- സെൻട്രൽ കമ്മിറ്റി ഭാരവാഹികളും മണ്ഡലത്തിലെ നിരവധി കെ.എം.സി.സി പ്രവർത്തകരും കുടുംബിനികളും കുട്ടികളും പങ്കെടുത്തു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. റിയാദ് സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് മുസ്ലിം ലീഗ് സ്ഥാപകദിനാചരണ പ്രഭാഷണം നടത്തി. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷാവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള പോരാട്ടം നടത്തുന്ന പാർട്ടിയാണ് മുസ്ലിം ലീഗെന്ന് അദ്ദേഹം പറഞ്ഞു. ശുഐബ് മന്നാനി വളാഞ്ചേരി റമദാൻ സന്ദേശം നൽകി.
കുട്ടികൾ മദ്യത്തിനും മയക്കുമരുന്നിനും അടിമയാവുകയും അക്രമങ്ങൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ ഏറെ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസം നൽകുന്നതോടൊപ്പം മതവിദ്യാഭ്യാസം നൽകാനും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ബഷീർ മുല്ലപ്പള്ളി അധ്യക്ഷതവഹിച്ചു.
ജില്ല വൈസ് പ്രസിഡന്റ് മൊയ്ദീൻ കുട്ടി പൊന്മള, മണ്ഡലം ചെയർമാൻ അബൂബക്കർ എന്നിവർ സംസാരിച്ചു. മജീദ് ബാവ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി അശ്റഫ് പുറമണ്ണൂർ സ്വാഗതവും ട്രഷറർ അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ മൊയ്ദീൻ കുട്ടി പൂവ്വാട്, മൊയ്ദീൻ കോട്ടക്കൽ, ഫൈസൽ എടയൂർ, അബ്ദുൽ ഗഫൂർ കൊൽക്കളം, ഹാഷിം കുറ്റിപ്പുറം, ദിലൈബ് ചാപ്പനങ്ങാടി, നൗഷാദ് കണിയേരി, ഇസ്മാഈൽ പൊന്മള, ഫർഹാൻ കാടാമ്പുഴ, ജംഷീർ കൊടുമുടി, മുഹമ്മദ് കല്ലിങ്ങൽ, ഫാറൂഖ് പൊന്മള തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.