കെ.എം.സി.സി കോങ്ങാട് മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു
text_fieldsഎ.കെ. സുലൈമാൻ കരിമ്പ (പ്രസി.), അബൂബക്കർ കൊറ്റിയോട് കാഞ്ഞിരപ്പുഴ (ജന. സെക്ര.), നാസർ പുളിക്കൽ തച്ചമ്പാറ (ട്രഷ.), എൻ.എം. ബഷീർ കാരാകുറുശ്ശി (ചെയർ.)
റിയാദ്: കെ.എം.സി.സി കോങ്ങാട് മണ്ഡലം കമ്മിറ്റിയുടെ 2022-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബത്ഹയിലെ ക്ലാസിക് ഓഡിറ്റോറിയത്തിൽ കൂടിയ കൗൺസിൽ യോഗത്തിൽ പ്രസിഡൻറ് എ.കെ. സുലൈമാൻ അധ്യക്ഷത വഹിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു.
നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് മെംബർ ശുഐബ് പനങ്ങാങ്ങര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ, ജില്ല വൈസ് പ്രസിഡൻറ് ശരീഫ് ചിറ്റൂർ എന്നിവർ നിരീക്ഷകരായിരുന്നു. എ.യു. സിദ്ധീഖ്, മുസ്തഫ വേളൂരാൻ, മുസ്തഫ പൊന്നംകോട്, സിറാജ് മണ്ണൂർ, സീതിക്കോയ തങ്ങൾ എന്നിവർ സംസാരിച്ചു. സിറാജ് മണ്ണൂർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഭാരവാഹികളായി എ.കെ. സുലൈമാൻ കരിമ്പ (പ്രസി.), അബൂബക്കർ കൊറ്റിയോട് കാഞ്ഞിരപ്പുഴ (ജന. സെക്ര.), നാസർ പുളിക്കൽ തച്ചമ്പാറ (ട്രഷ.), എൻ.എം. ബഷീർ കാരാകുറുശ്ശി (ചെയർ.), അബൂതാഹിർ മണ്ണൂർ, എൻ.എ. മുസ്തഫ കരിമ്പ, ശിഹാബ് തങ്ങൾ കാഞ്ഞിരപ്പുഴ, സഫീർ വാഴമ്പുറം, കാരാക്കുറുശ്ശി മുജീബ് മങ്കര, അബ്ദുൽ ഖാദർ കേരളശ്ശേരി (വൈ. പ്രസി.), റിയാസ് ചൂരിയോട് തച്ചമ്പാറ, ശാഹുൽ ഹമീദ് കോങ്ങാട്, എ.എം. മൻസൂർ, അഹമ്മദ് കരിമ്പ, ശരീഫ് പൊന്നംകോട് തച്ചമ്പാറ, ഷിഹാസ് പറളി, മൻസൂർ മങ്കര (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

