കെ.എം.സി.സി കൊടുവള്ളി മണ്ഡലം ഭാരവാഹികൾ
text_fieldsദമ്മാം: സൗദി കെ.എം.സി.സി ദേശീയ അംഗത്വ കാമ്പയിന്റെ ഭാഗമായി കെ.എം.സി.സി കൊടുവള്ളി മണ്ഡലം പ്രവർത്തക സംഗമവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.
ദമ്മാം ഹോളിഡേ ഹോട്ടലിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് സാലിഹ് അണ്ടോണ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ഒ.പി. ഹബീബ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷറഫു കൊടുവള്ളി കമ്മിറ്റിയുടെ റിപ്പോർട്ട് അവതരണം നടത്തി. ജില്ല വൈസ് പ്രസിഡന്റ് യു.കെ. മുഹമ്മദ് റിട്ടേണിങ് ഓഫിസറായി പുതിയ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു.
മൊയ്തീൻ വെണ്ണക്കാട് (ചെയർ.), ഷറഫു കൊടുവള്ളി (കൺ.), സാലിഹ് അണ്ടോണ (പ്രസി.), ഉബൈസ് വട്ടോളി (ജന. സെക്ര.), ബഷീർ പരപ്പൻപൊയിൽ (ട്രഷ.), ബി.പി.എൽ. ഷബീർ, സലിം എളേറ്റിൽ (വൈ. പ്രസി.), സാബിത് കളരാന്തിരി (ഓർഗ. സെക്ര.), അബ്ദുറഹീം ഈസ്റ്റ്, ഉമർ നരിക്കുനി (ജോ. സെക്ര.) എന്നിവരാണ് ഭാരവാഹികൾ. ദുൽഖിഫിലി ചമൽ ഖിറാഅത്ത് നടത്തി. ഫൈസൽ ഇരിക്കൂർ മുഖ്യ പ്രഭാഷണവും മഹമൂദ് പൂക്കാട്, അഷ്റഫ് ഗസൽ, ഹമീദ് വടകര, യു.കെ. ഉമർ, മൊയ്തീൻ വെണ്ണക്കാട്, മാമു നിസാർ, സി.ജി. മജീദ്, ഫൈസൽ കൊടുമ എന്നിവർ സംസാരിച്ചു. ഉബൈസ് വട്ടോളി സ്വാഗതവും ബഷീർ പരപ്പൻപൊയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

