ഖുലൈസ് കെ.എം.സി.സി പ്രതിനിധി സമ്മേളനം
text_fieldsമുസ്ലിംലീഗ് 75ാം വാര്‍ഷികം പ്രമാണിച്ച് ഖുലൈസ് കെ.എം.സി.സി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനത്തിൽ പതാക ഉയർത്തുന്നു
ഖുലൈസ്: മുസ്ലിംലീഗ് 75ാം വാര്‍ഷികം പ്രമാണിച്ച് ഖുലൈസ് കെ.എം.സി.സി പ്രതിനിധി സമ്മേളനം നടത്തി. മുസ്ലിംലീഗ് പതാക ഉയര്‍ത്തി പരിപാടിക്ക് തുടക്കംകുറിച്ചു. ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് റസാഖ് ഉദ്ഘാടനംചെയ്തു. റഷീദ് എറണാകുളം അധ്യക്ഷതവഹിച്ചു.
മുസ്തഫ ഉള്ള്യേരി, ഷാഫി മലപ്പുറം, ഇബ്രാഹീം വന്നേരി, റാഷിഖ് മഞ്ചേരി, അദുപ്പ മഞ്ചേരി, ഷുക്കൂര്‍ ഫറോക്ക്, നാസര്‍ ഓജര്‍, അക്ബര്‍ ആട്ടീരി, സക്കീര്‍ മക്കരപറമ്പ്, സലീന ഇബ്രാഹീം, ആരിഫ് പഴയകത്ത് സ്വാഗതവും ജാബിര്‍ മലയില്‍ നന്ദിയും പറഞ്ഞു. അസീസ് കൂട്ടിലങ്ങാടി പ്രാർഥന നടത്തി.

