കെ.എം.സി.സി ഖമീസ് മുശൈത്ത് കമ്മിറ്റി സെമിനാർ
text_fieldsഅബഹ കെ.എം.സി.സി സൗദി സ്ഥാപകദിന സ്നേഹോപഹാരം മുഹമ്മദ് കുട്ടി മാതാപ്പുഴക്ക് ജലീൽ കാവനൂർ സമ്മാനിക്കുന്നു
ഖമീസ് മുശൈത്ത്: സൗദി അറേബ്യൻ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ‘സമാദരം സൗദി അറേബ്യ’ എന്ന പേരിൽ കെ.എം.സി.സി അബഹ സെൻട്രൽ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. നാഷനൽ കമ്മിറ്റി ഉപാധ്യക്ഷൻ മുഹമ്മദ് കുട്ടി മാതാപ്പുഴ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ജലീൽ കാവനൂർ അധ്യക്ഷത വഹിച്ചു.
അബഹ കിങ് ഖാലിദ് ടെക്നിക്കൽ യൂനിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസർ ഡോ. അഹ്മദ് സലീൽ മുഖ്യപ്രഭാഷണം നടത്തി. വിദഗ്ധരായ തൊഴിലന്വേഷകർക്കും നവീന ആശയങ്ങളുമായി നിക്ഷേപം നടത്താൻ തയാറെടുക്കുന്നവർക്കും സൗദി അറേബ്യയിലെ തൊഴിൽ, ബിസിനസ് വിപണികളിൽ മികച്ച അവസരങ്ങളുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചെയർമാൻ ഉസ്മാൻ കിളിയമണ്ണിൽ വിഷയം അവതരിപ്പിച്ചു. അൽ ജനൂബ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ മഅസൂം അറക്കൽ, വൈസ് പ്രിൻസിപ്പൽ റിയാസ്, ശാക്കിർ ഉലൂമി, അൻവർ സാദത്ത്, അബ്ദുസലാം വാഫി, ഹസ്റത്ത് കടലുണ്ടി എന്നിവർ സംസാരിച്ചു.
മികച്ച സാമൂഹിക, ജീവകാരുണ്യ പ്രവർത്തനത്തിനുള്ള സൗദി സ്ഥാപകദിന സ്നേഹോപഹാരം മുഹമ്മദ് കുട്ടി മാതാപ്പുഴക്ക് ജലീൽ കാവനൂർ സമ്മാനിച്ചു. ജനറൽ സെക്രട്ടറി സിറാജ് വയനാട് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി സി. അലി പൊന്നാനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

