കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsഷാഫി സെഞ്ച്വറി (ജന. സെക്ര), ഇസ്ഹാഖ് പൈവളിക (മീഡിയ കൺ), കമാലുദ്ദീൻ അറന്തോട് (മീഡിയ കോഒാഡി), മഹമൂദ് കയ്യാറി (റിലീഫ് ചെയർ)
റിയാദ്: റിയാദ് കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ നിലവിലെ പ്രസിഡൻറ് കെ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.സെൻട്രൽ കമ്മിറ്റി ചെയർമാൻ അബ്ദുസ്സലാം തൃക്കരിപ്പൂർ യോഗം ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, ഷംസു പെരുമ്പട്ട, അസിസ് അടക്ക, മൂസ പട്ട, കുഞ്ഞി സഫമക്ക, അഷ്റഫ് മീപുഗിരി, മഷൂദ്, ജമാൽ, റഫീഖ്, ഇസ്മാഇൗൽ കരോളം, കെ.എച്ച്. മുഹമ്മദ്, ഖാദർ തോട്ടുങ്കര, ജാസിം കടമ്പാർ, ഖാദർ നാട്ടക്കൽ, സുനീർ ആസാദ്, സലീം എച്ച്.എൻ. ഉപ്പള, ഹമീദ് ഉപ്പള, ഇബ്രാഹിം എച്ച്.എൻ. ഉപ്പള തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഷാഫി സെഞ്ച്വറി (ജന. സെക്ര), ഇസ്ഹാഖ് പൈവളിക (മീഡിയ കൺ), കമാലുദ്ദീൻ അറന്തോട് (മീഡിയ കോഒാഡി), മഹമൂദ് കയ്യാറി (റിലീഫ് ചെയർ) എന്നിവരെയാണ് പുതിയ ഭാരവാഹികളായി തെരഞ്ഞെടുന്നത്.ജില്ല ജോയൻറ് സെക്രട്ടറി ഇബ്രാഹിം മഞ്ചേശ്വരം സ്വാഗതവും ഖാദർ നാട്ടക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

