കെ.എം.സി.സി ജുബൈൽ പെനാൽട്ടി ഷൂട്ടൗട്ട് ടൂർണമെന്റ് സമാപിച്ചു
text_fieldsകെ.എം.സി.സി ‘എലിവേറ്റ് 2025’ പെനാൽട്ടി ഷൂട്ടൗട്ട് ടൂർണമെന്റ് വിജയികളായ അലയൻസ് എഫ്.സി കിമ്മിച്ചി മാർട്ട് ട്രോഫിയുമായി
ജുബൈൽ: ‘എലിവേറ്റ് 2025’ന്റെ ഭാഗമായി കെ.എം.സി.സി ജുബൈൽ സിറ്റി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പെനാൽട്ടി ഷൂട്ടൗട്ട് ടൂർണമെന്റ് ഫിഫ അറീന സ്റ്റേഡിയത്തിൽ നടന്നു. ടൂർണമെന്റിൽ ജുബൈലിലെ 16 പ്രമുഖ ടീമുകൾ പങ്കെടുത്തു.
സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹമീദ് പയ്യോളി ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. ഫവാസ് ആദ്യ പെനാൽട്ടി കിക്കെടുത്തു. കെ.പി. അബു (എച്ച്.എം.ടി) കെ.എം.സി.സി ജുബൈൽ സിറ്റി ഏരിയ ടീമിന്റെ ജഴ്സി പ്രകാശനം നിർവഹിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച അലയൻസ് എഫ്.സി കിമ്മിച്ചി മാർട്ട് പെനാൾട്ടി ടൂർണമെന്റിന്റെ വിജയികളായി.
കെ.എം.സി.സി ജൂബൈൽ ദാഖിൽ മഹദൂദ് ടീം റണ്ണേഴ്സ് അപ്പ് ആയി. സോനാ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിയും സഫ്റോൺ റസ്റ്റാറന്റ് സ്പോൺസർ ചെയ്ത റണ്ണേഴ്സ് ട്രോഫിയും വിജയികൾക്ക് കൈമാറി. ജുബൈൽ സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി റാഫി കൂട്ടായി, വൈസ് പ്രസിഡന്റ് ഷിബു കവലയിൽ, അബൂബക്കർ കാസർകോട് എന്നിവരും സെൻട്രൽ ഏരിയ കമ്മിറ്റി നേതാക്കളും ചേർന്ന് വിജയികൾക്കുള്ള മെഡലുകൾ സമ്മാനിച്ചു.
ഷിയാസ് താനൂർ ടൂർണമെന്റ് നിയന്ത്രിച്ചു. സിറ്റി കമ്മിറ്റിയുടെ നേതാക്കളായ പ്രസിഡന്റ് സൈദലവി പരപ്പനങ്ങാടി, സെക്രട്ടറി ഷഫീഖ് താനൂർ, ട്രഷറർ മുജീബ് കോഡൂർ, ചെയർമാൻ ഡോ. ഫവാസ്, ഹബീബ് റഹ്മാൻ, ഇല്യാസ് പെരിന്തൽമണ്ണ, റിയാസ് വെങ്ങര, സിറാജുദ്ദീൻ ചെമ്മാട്, ജമാൽ, റഷീദ് ഒട്ടുമ്മൽ, ബാവ ഹുസൈൻ, റഷീദ് അലി, സമദ് കണ്ണൂർ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

