കെ.എം.സി.സി ജുബൈൽ സിറ്റി ഏരിയ കരിയർ ആൻഡ് പാരന്റിങ്
text_fieldsജുബൈൽ: കെ.എം.സി.സി ജുബൈൽ സിറ്റി ഏരിയ കമ്മിറ്റി ഡോപയുമായി സഹകരിച്ച് കരിയർ ആൻഡ് പാരന്റിങ് സെഷൻ 'കരിയർ എക്സ്-മീറ്റ് ദി എക്സ്പെർട്സ്' സംഘടിപ്പിച്ചു. എലിവേറ്റ് 2025ന്റെ ഭാഗമായി നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് സൈദലവി പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ ആശംസ നേർന്നു. അഫ്സൽ സഫ്വാൻ (അക്കാദമിക് ഡയറക്ടർ, ഇൻറ്റഗ്രേറ്റഡ് സ്കൂൾ ആൻഡ് ഡോപ ഡയറക്ടർ) വിഷയാവതരണവും ഡോ. മുഹമ്മദ് ആസിഫ് (കോ ഫൗണ്ടർ ആൻഡ് ഡയറക്ടർ, ഡോപ) കരിയർ ഓറിയന്റേഷൻ സെഷനും നടത്തി.
കെ.എം.സി.സി സിറ്റി ഏരിയ സംഘടിപ്പിക്കുന്ന ജൂനിയർ ഫുട്ബാൾ ടൂർണമെന്റിന്റെ ലോഗോ മുഹമ്മദ് കുട്ടി കോഡൂർ, ഇല്യാസ് പെരിന്തൽമണ്ണ, ബഷീർ വെട്ടുപാറ, ഡോ. മുഹമ്മദ് ഫവാസ് എന്നിവർ ചേർന്ന് ചടങ്ങിൽ പ്രകാശനം ചെയ്തു. ഫെബിൻ പന്തപാടം റാപിഡ് റിലാക്സേഷൻ പരിശീലനം നൽകി.ഉന്നത പഠനത്തിന് ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസിനായി കെ.എം.സി.സി ജുബൈൽ സിറ്റി ഏരിയ കമ്മിറ്റിയുടെ കരിയർ സെല്ലിന്റെ സേവനം പ്രയോജനപ്പെടുത്താമെന്ന് ഭാരവാഹികൾ അറിയിച്ചു.കെ.എം.സി.സി ജുബൈൽ സിറ്റി ഏരിയ ട്രഷറർ മുജീബ് കോഡൂർ അവതാരകനായിരുന്നു. കെ.എം.സി.സി ജുബൈൽ സിറ്റി ചെയർമാൻ ഡോ. മുഹമ്മദ് ഫവാസ് സ്വാഗതവും അബ്ദുൽ സമദ് നന്ദിയും പറഞ്ഞു. റാസിൻ റഹ്മാൻ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

