കെ.എം.സി.സി വിജയാഹ്ലാദം
text_fieldsകെ.എം.സി.സി റിയാദിൽ സംഘടിപ്പിച്ച വിജയാഹ്ലാദ പരിപാടി
റിയാദ്: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിക്കുണ്ടായ മുന്നേറ്റത്തിൽ കെ.എം.സി.സി റിയാദിൽ വിജയാഹ്ലാദം സംഘടിപ്പിച്ചു. ബത്ഹ നൂർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി നേതാക്കളായ കെ.കെ. കോയാമുഹാജി, മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി നേതാക്കളായ റഫീഖ് മഞ്ചേരി, സത്താർ താമരത്ത്, അഷറഫ് കൽപകഞ്ചേരി, ജില്ലാ നേതാക്കളായ ഷൗകത്ത് കടമ്പോട്ട്, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ഷറഫ് പുളിക്കൽ, ശബീറലി വള്ളിക്കുന്ന് എന്നിവർ നേതൃത്വം നൽകി.
ജിദ്ദ: ഇൻഡ്യ മുന്നണിയുടെയും യു.ഡി.എഫിെൻറയും തകർപ്പൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കെ.എം.സി.സി ജിദ്ദ ഷറഫിയ റയാൻ ഏരിയ കമ്മിറ്റി ആഘോഷപരിപാടി സംഘടിപ്പിച്ചു. പ്രദേശത്ത് മധുരവിതരണം നടത്തി.
റയാൻ ഓഡിറ്റോറിയത്തിൽ ചേർന്ന വിജയാഹ്ളാദ സംഗമത്തിൽ കെ.എം.സി.സി നാഷനൽ കമ്മിറ്റി സ്പോർട്സ് വിങ് ചെയർമാനും ഏരിയ രക്ഷാധികാരിയുമായ ബേബി നീലാമ്പ്ര, മലപ്പുറം ജില്ല കെ. എം. സി. സി പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ്, ഏരിയ കമ്മിറ്റി ഭാരവാഹികളായ പി. സി. എ.റഹ്മാൻ (ഇണ്ണി), മജീദ് അഞ്ചച്ചവിടി, സാബിർ പാണക്കാട്, സലീം പാറപ്പുറത്ത്, സി.സി. റസാഖ് ഇന്തോമി, ഹാരിസ് ബാബു മമ്പാട്, മുജീബ് (ഫാർമസി) എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

