കെ.എം.സി.സി ജിദ്ദ വള്ളിക്കുന്ന് മണ്ഡലം സ്മൃതിപഥം ക്യാമ്പ് നടത്തി
text_fieldsകെ.എം.സി.സി ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി സ്മൃതിപഥം ക്യാമ്പിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി
പി.എം. സാദിഖലി സംസാരിക്കുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്മൃതിപഥം ഏകദിന പഠനക്യാമ്പ് ശ്രദ്ധേയമായി. രാഷ്ട്രീയ ചരിത്ര പഠനം, നേതൃത്വ പരിശീലനം, പ്രവാസിയുടെ സാമ്പത്തികരംഗം, ആരോഗ്യകാര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ചർച്ചകൾ പരിപാടിയിൽ നടന്നു.
പങ്കെടുത്തവർക്ക് നവ്യാനുഭവങ്ങൾ പകർന്ന ക്യാമ്പ് രാത്രി പൊതു സമ്മേളനത്തോടെ സമാപിച്ചു. ‘ഉത്തമ നേതൃത്വത്തിന്റെ സ്വാധീനം’ എന്ന വിഷയത്തെ അധികരിച്ച് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി പ്രഭാഷണം നടത്തി. മുഖാമുഖ സെഷനിൽ അദ്ദേഹം ക്യാമ്പ് അംഗങ്ങളോട് സംവദിച്ചു.
ബഗ്ദാദിയ കറം ഹോട്ടലിൽ നടന്ന ആദ്യ സെഷൻ കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ.വി ജംഷീർ കെ പാറക്കടവ് അധ്യക്ഷനായിരുന്നു. ജലാൽ തേഞ്ഞിപ്പലം സംസാരിച്ചു. അൻവർ ചെമ്പൻ സ്വാഗതവും ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു.
വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു ഭാവി പ്രവർത്തന രേഖയുണ്ടാകുന്നതിനു വേണ്ടിയുള്ള ഗ്രൂപ് ചർച്ച നടന്നു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി ചർച്ച നിയന്ത്രിച്ചു.
മജീദ് കള്ളിയിൽ, ഉനൈസ് കരുമ്പിൽ, ജാഫർ വെന്നിയൂർ, എം.എം കോയ മൂന്നിയൂർ, ഗഫൂർ ചേലേമ്പ്ര, നാസർ മമ്പുറം എന്നിവർ സംസാരിച്ചു. സാമ്പത്തിക ആരോഗ്യ വിഷയങ്ങളെ സംബന്ധിച്ചുള്ള സെഷൻ കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സാജിദ് മൂന്നിയൂർ അധ്യക്ഷത വഹിച്ചു. പരിശീലകൻ എം.എം ഇർഷാദ് ആലപ്പുഴ വിഷയമവതരിപ്പിച്ചു.
മുഹമ്മദ് കുമ്മാളി സ്വാഗതവും റിയാസ് നന്ദിയും പറഞ്ഞു. സമാപന പൊതുസമ്മേളനം കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
ജൈസൽ സാദിഖ് കുന്നേക്കാടൻ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി മുഖ്യപ്രഭാഷണം നടത്തി. വി.പി അബ്ദുറഹിമാൻ, ഗഫൂർ അൽ ഹാസ്മി, ജലാൽ തേഞ്ഞിപ്പലം, നാണി ഇസ്ഹാഖ്, സിറാജ് തേഞ്ഞിപ്പലം, മുസ്തഫ പാലക്കൽ, മുംതാസ് ടീച്ചർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷമീം അലി കൊടക്കാട് സ്വാഗതവും അൻവർ ചെമ്പൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

