കെ.എം.സി.സി ജിദ്ദ റുവൈസ് ഏരിയ കമ്മിറ്റി ജീവകാരുണ്യ ഫണ്ടുകൾ കൈമാറി
text_fieldsകെ.എം.സി.സി ജിദ്ദ റുവൈസ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച
കൺവെൻഷൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ റുവൈസ് ഏരിയ കമ്മിറ്റി സമാഹരിച്ച വിവിധ ഫണ്ടുകൾ ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കൈമാറി. സി.എച്ച് സെൻറർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ, പ്രവാസി മെഡിക്കൽ സെൻറർ എന്നിവക്കായി റുവൈസ് ഏരിയ കെ.എം.സി.സി സ്വരൂപിച്ച ഫണ്ടുകൾ ഏരിയ കമ്മിറ്റി പ്രസിഡൻ്റ് സയ്യിദ് മുഹ്ളാർ തങ്ങൾ, ചെയർമാൻ മജീദ് ഷൊർണൂർ, സെക്രട്ടറി ഫാരിസ് തിരുവേഗപ്പുറ എന്നിവർ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര എന്നിവർക്ക് കൈമാറി.
റുവൈസ് ഹോട്ടൽ ഹാളിൽ നടന്ന കൺവെൻഷൻ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റും തിരൂരങ്ങാടി നഗരസഭ ചെയർമാനുമായ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. അവശതയനുഭവിക്കുന്നവർക്ക് അത്താണിയായി പ്രവർത്തിക്കുന്ന റുവൈസ് ഏരിയ കെ.എം.സി.സി കമ്മിറ്റിയുടെ മഹത്തായ പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സൗദി കെ.എം.സി.സി മെംബർഷിപ് കാർഡിന്റെ ജിദ്ദ തല വിതരണോദ്ഘാടനവും ചടങ്ങിൽ അദ്ദേഹം നിർവഹിച്ചു. റുവൈസ് ഏരിയ കെ.എം.സി.സി പ്രസിഡന്റ് സയ്യിദ് മുഹ്ദാർ തങ്ങൾ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
ജിദ്ദ-മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റ് ഇല്യാസ് കല്ലിങ്ങൽ, മുജീബ് വയനാട്, യു.പി ഉമ്മർ, റുവൈസ് ഏരിയ കെ.എം.സി.സി ഭാരവാഹികളായ കബീർ നീറാട്, ഫിറോസ് പടപ്പറമ്പ്, ഫാരിസ് തിരുവേഗപ്പുറ, കുഞ്ഞിമുഹമ്മദ് മൂർക്കനാട്, എൻ.പി. മുഹമ്മദലി, ഷരീഫ് മുസ്ലിയാരങ്ങാടി തുടങ്ങിയവർ സംസാരിച്ചു. ഏരിയ കെ.എം.സി.സി ജനറൽ സെക്രട്ടറി റഫീഖ് പന്താരങ്ങാടി സ്വാഗതവും മുസ്തഫ ആനക്കയം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

