കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം നേതൃസംഗമവും കാമ്പയിനും സംഘടിപ്പിച്ചു
text_fieldsഅഡ്വ. ജംഷീറലി ഹുദവിക്കുള്ള കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം സുബൈർ വട്ടോളി നൽകുന്നു
ജിദ്ദ: കെ.എം.സി. സി നിലമ്പൂർ മണ്ഡലം നേതൃസംഗമവും 'സംഘടനയെ സജ്ജമാക്കാം തിരഞ്ഞെടുപ്പിന് ഒരുങ്ങാം' എന്ന ശീർഷകത്തിൽ കാമ്പയിനും സംഘടിപ്പിച്ചു. കെ.എം സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽറസാഖ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹഖ് കൊല്ലേരി അധ്യക്ഷതവഹിച്ചു. സലിം മുണ്ടേരി സ്വാഗതവും ജനീഷ് വഴിക്കടവ് നന്ദിയും പറഞ്ഞു.
ദുൽഫുക്കാർ ഫൈസി ഖിറാഅത്ത് നടത്തി. കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിയുടെ ത്രിതല പഞ്ചായത്ത് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മണ്ഡലം കൺവെൻഷനിൽ ജില്ലാ നേതാക്കളായ നാണി മാഷ്, അഷ്റഫ് മുല്ലപ്പള്ളി എന്നിവർ സംസാരിച്ചു. ഉസ്മാൻ എടക്കര അധ്യക്ഷതവഹിച്ചു. മനാഫ് അമരമ്പലം സ്വാഗതവും അമീൻ ഇസ്ലാഹി നന്ദിയും പറഞ്ഞു.
സമാപന സമ്മേളനം കെ.എം.സി.സി സൗദി നാഷനൽ വൈസ് പ്രസിഡന്റ് നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബുട്ടി പള്ളത്ത് അധ്യക്ഷതവഹിച്ചു. അഡ്വ. ജംഷീറലി ഹുദവി മുഖ്യപ്രഭാഷണം നടത്തി.
സമകാലിക ഇന്ത്യയിൽ കള്ളവോട്ട് അഴിമതിക്കെതിരെ രാഹുൽഗാന്ധി നയിക്കുന്ന സമരങ്ങൾക്ക് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. ഐക്യദാർഡ്യ പ്രമേയം ജാബിർ ചങ്കരത്ത് അവതരിപ്പിച്ചു. കുട്ടി ഹസൻ ദാരിമി, കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, ജനറൽ സെക്രട്ടറി വി.പി മുസ്തഫ, സെക്രട്ടറി സുബൈർ വട്ടോളി, അശ്റഫ് താഴേക്കോട്, നാസർ മച്ചിങ്ങൾ, ജലാൽ തേഞ്ഞിപ്പലം, ഇസ്ഹാഖ് പൂണ്ടോളി, സാബിൽ മമ്പാട്, ലത്തീഫ് മുസ് ലിയാരങ്ങാടി, സിറാജ് കണ്ണവം, മുഹമ്മദ് ബാവ, ഉബൈദുല്ല തങ്ങൾ, ഉമർക്കോയ മദീനി, നാണിമാഷ്, ജംഷീദ് മൂത്തേടം എന്നിവർ ആശംസ നേർന്നു. സൽമാൻ വഴിക്കടവ്, ഉമ്മർ ചുങ്കത്തറ, സിറാസ് കരുളായി, ജലീൽ മൂത്തേടം, അഫ്സൽ എടക്കര, അൻവർ ബാപ്പു വഴിക്കടവ്, സജ്ജാദ് അധികാരത്തിൽ എന്നിവർ പരിപാടി നിയന്ത്രിച്ചു.
ജനറൽ സെക്രട്ടറി ഫസലുറഹ്മാൻ സ്വാഗതവും സുധീർ കുരിക്കൾ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

