കെ.എം.സി.സി ജിദ്ദ മങ്കട മണ്ഡലം കമ്മിറ്റി സായാഹ്ന ക്യാമ്പും പൊതുസമ്മേളനവും സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി ജിദ്ദ മങ്കട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച
'ഒരുക്കം 2025' പൊതുസമ്മേളനം കുഞ്ഞിമോൻ കാക്കിയ
ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി ആഹ്വാന പ്രകാരം 'സംഘടനയെ സജ്ജമാക്കാം തിരഞ്ഞെടുപ്പിനൊരുങ്ങാം' എന്ന മുദ്രാവാക്യത്തിന്റെ ഭാഗമായി ജിദ്ദ മങ്കട മണ്ഡലം കമ്മിറ്റി 'ഒരുക്കം 2025' എന്ന പേരിൽ സായാഹ്ന ക്യാമ്പും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി രണ്ട് സെഷനുകളായി സംഘടിപ്പിച്ച സായാഹ്ന ക്യാമ്പിന്റെ ഒന്നാം സെഷൻ കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു. വി.ടി.എം മുത്തു വെള്ളില അധ്യക്ഷത വഹിച്ചു.
ഹാഷിഫ് ഹുദവി കുന്നുംപുറം സഘടനാ പഠന ക്ളാസെടുത്തു. ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റും എസ്.ഐ.സി നേതാവുമായ മുഹമ്മദലി മുസ്ലിയാർ ആശംസ നേർന്നു. മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി നിഷാം അലി സ്വാഗതവും നൗഫൽ സി. കുറുവ നന്ദിയും പറഞ്ഞു. ശരീഫ് കുറുവ ഖിറാഅത്ത് നടത്തി.
രണ്ടാം സെഷൻ മണ്ഡലം ഉപദേശക സമിതി അംഗം ഉണ്ണീൻ പുലാക്കൽ ഉദ്ഘാടനം ചെയ്തു. നജീബ് പുഴക്കാട്ടിരി അധ്യക്ഷത വഹിച്ചു. മണ്ഡലം ചെയർമാനും കെ.എം.സി.സി ജിദ്ദ നോർക്ക സെൽ ചെയർമാനുമായ കരീം പടിക്കമണ്ണിൽ നോർക്ക പ്രവാസി ക്ഷേമനിധി എന്നീ വിഷയങ്ങളിൽ ക്ളാസെടുത്തു. നോർക്ക സെൽ കൺവീനർ സഫീർ ബാവ ആശംസ നേർന്നു. അസീസ് ഫൈസി വെള്ളില ഖിറാഅത്ത് നടത്തി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനത്തിൽ വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് അഷ്റഫ് കാപ്പാട്ട്, അബ്ദുറഹിമാൻ പുലാവഴി, ഖലീൽ വെള്ളില, നൗഫൽ കുറുവ, റഫീഖ് വലമ്പൂർ തുടങ്ങിയവർ സംസാരിച്ചു. സക്കീർ ബാബു വെള്ളില സ്വാഗതവും ഹംസ തൊട്ടിയിൽ നന്ദിയും പറഞ്ഞു. ഹാഫിസ് മുഹമ്മദ് ഷീസ് ഖിറാഅത്ത് നടത്തി.
പൊതുസമ്മേളനം കെ.എം.സി.സി സൗദി നാഷനൽ പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സമദ് മൂർക്കനാട് അധ്യക്ഷത വഹിച്ചു. ജിദ്ദ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ പ്രമേയം അവതരിപ്പിച്ചു. മൂർക്കനാട് പഞ്ചായത്ത് വനിതാ ലീഗ് ജനറൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ നഫ്ല ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ്, ജിദ്ദ സെൻട്രൽ കമ്മിറ്റി ട്രഷറർ വി.പി അബ്ദുറഹിമാൻ, സെക്രട്ടറി നാസർ മച്ചിങ്ങൽ, ജിദ്ദ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് മുല്ലപ്പള്ളി, ജിദ്ദ മലപ്പുറം ജില്ലാ വനിതാ വിങ്ങ് പ്രസിഡന്റ് റംസീന തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റഷീദ് മാമ്പ്ര സ്വാഗതവും ട്രഷറർ വി.ടി.എം മുത്തു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

