കെ.എം.സി.സി ജിദ്ദ കോട്ടക്കൽ മണ്ഡലം തമർ ചലഞ്ച് നടത്തി
text_fieldsകെ.എം.സി.സി ജിദ്ദ കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ തമർ ചലഞ്ച് ഈത്തപ്പഴ വിതരണ ഉദ്ഘാടനം സി. മുഹമ്മദലി നിർവഹിക്കുന്നു
ജിദ്ദ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റും ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി കെ.എം.സി.സി ജിദ്ദ കോട്ടക്കൽ മണ്ഡലം കമ്മിറ്റി നാട്ടിൽ തമർ ചലഞ്ച് നടത്തി. തമർ ചലഞ്ച് കാമ്പയിനിൽ ഓർഡർ നൽകിയ കോട്ടക്കൽ മണ്ഡലത്തിന്റെ വിവിധ പഞ്ചായത്ത്, മുനിസിപ്പാലിറ്റിയിൽ നിന്നുള്ളവർക്ക് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഈത്തപ്പഴം വിതരണം ചെയ്തു. കോട്ടക്കൽ മുനിസിപ്പൽ മുസ്ലിംലീഗ് ഓഫിസിൽ നടന്ന ചടങ്ങിൽ കോട്ടക്കൽ മുനിസിപ്പൽ വൈസ് ചെയർമാൻ മുഹമ്മദലി ചെരട, കെ.എം.സി.സി ജിദ്ദ കോട്ടക്കൽ മണ്ഡലം ജനറൽ സെക്രട്ടറി ഹംദാൻ ബാബുവിന് തമർ ബോക്സ് നൽകി വിതരണം ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി മുൻ മണ്ഡലം പ്രസിഡന്റ് കുഞ്ഞിപ്പ ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം കെ.എം.സി.സി ഭാരവാഹികളായ അഹമദ് കുട്ടി, അൻവർ പൂവ്വല്ലൂർ, മുൻ കെ.എം.സി.സി ഭാരവാഹികളായ കെ.എം മൂസ ഹാജി കോട്ടക്കൽ, നാസർ ഹാജി കല്ലൻ, മുഹമ്മദലി ഇരണിയൻ, അൻവർ സാദത്ത് കുറ്റിപ്പുറം, അഷ്റഫ് മേലേതിൽ, ഷരീഫ്, അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.
തമർ ചലഞ്ചിന് ജിദ്ദ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ഭാരവാഹികൾ നേതൃത്വം നൽകി. കഴിഞ്ഞ വർഷവും റമദാൻ പ്രമാണിച്ച് തമർ ചലഞ്ച് സംഘടിപ്പിച്ചിരുന്നു. തമർ ചലഞ്ച് വിജയിപ്പിക്കാൻ പരിശ്രമിച്ച മുഴുവൻ കെ.എം.സി.സി പ്രവർത്തകരെയും കെ.എം.സി.സി ജിദ്ദ കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് ഷാജഹാൻ പൊന്മള, ജനറൽ സെക്രട്ടറി ഹംദാൻ ബാബു കോട്ടക്കൽ എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

