അഡ്വ. എൻ.എ. കരീമിന് കെ.എം.സി.സി ജിദ്ദ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി
text_fieldsഅഡ്വ. എൻ.എ. കരീമിനുള്ള കെ.എം.സി.സി ജിദ്ദ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം അബൂബക്കർ മാസ്റ്റർ നൽകുന്നു
ജിദ്ദ: പരിശുദ്ധ ഉംറ കർമം നിർവ്വഹിക്കാൻ വേണ്ടി എത്തിയ യൂത്ത് ലീഗ് നാഷനൽ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗവും, കൊണ്ടോട്ടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റുമായ അഡ്വ. എൻ.എ. കരീമിന് കെ.എം.സി.സി ജിദ്ദ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ജിദ്ദയിലെ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇസ്മായിൽ മുണ്ടക്കുളം ഉദ്ഘാടനം ചെയ്തു. മണ്ഡലം ആക്ടിങ് പ്രസിഡന്റ് അബൂബക്കർ മാസ്റ്റർ മായക്കര ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നൗഷാദ് വാഴയൂർ, അബ്ബാസ് മുസ്ലിയാരങ്ങാടി, ലത്തീഫ് വാഴയൂർ, കെ.എൻ.എ. ലത്തീഫ്, അബുഹാജി ചെറുകാവ്, പി.സി. അബൂബക്കർ, അബ്ദുറഷീദ് വാഴക്കാട്, മനാഫ് വാഴക്കാട്, കെ.കെ.ഫൈറൂസ്, അബ്ദുൽ കബീർ നീറാട്, ഫിറോസ് പരതക്കാട്, ഷിബിലി വാഴക്കാട് എന്നിവർ ആശംസാ പ്രസംഗം നടത്തി. അഡ്വ. എൻ.എ. കരീമിനുള്ള കെ.എം.സി.സി ജിദ്ദ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം അബൂബക്കർ മാസ്റ്റർ നൽകി. അഡ്വ. എൻ.എ. കരീം മറുപടി പ്രസംഗം നടത്തി. റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും കെ.പി അബ്ദുറഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

