സി.എച്ച് സെന്ററിനുള്ള കെ.എം.സി.സി ജിദ്ദ ഫണ്ട് 51 ലക്ഷം കൈമാറി
text_fieldsസി.എച്ച് സെന്ററുകൾക്ക് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ 51 ലക്ഷം രൂപ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് അബൂബക്കർ അരിമ്പ്ര കൈമാറുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സി.എച്ച് സെന്ററുകൾക്ക് 51 ലക്ഷം രൂപ നൽകി. പാണക്കാട് നടന്ന ചടങ്ങിൽ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് അബൂബക്കർ അരിമ്പ്രയും സഹഭാരവാഹികളും ചേർന്നാണ് തുക കൈമാറിയത്.
ജീവകാരുണ്യ പ്രവർത്തന രംഗത്ത് അഭിമാനകരമായ പ്രവർത്തനം നടത്തുന്ന കെ.എം.സി.സി ജിദ്ദ കമ്മിറ്റിയെ അഭിനന്ദിച്ച സാദിഖലി ശിഹാബ് തങ്ങൾ രോഗികളെയും പാവപ്പെട്ടവരെയും ചേർത്ത് പിടിക്കുന്ന കെ.എം.സി.സിയുടെ ഓരോ ശ്രമങ്ങളും മുസ്ലിംലീഗിന്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്താൻ ഏറെ സഹായകരമാവുന്നുണ്ടെന്നും അതിൽ പാർട്ടിക്ക് വലിയ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വിവിധ സി.എച്ച് സെന്ററുകളിൽ രോഗികൾക്കായ് വൻകിട പദ്ധതികൾ കെ.എം.സി.സി ജിദ്ദ കമ്മിറ്റി ഏറ്റെടുത്ത് പൂർത്തീകരിച്ചിട്ടുണ്ട്. നിലവിൽ മലപ്പുറം കോഴിക്കോട് സി.എച്ച് സെന്ററുകളിൽ പ്രവാസികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാൻ വിപുലമായ സൗകര്യങ്ങളോടെ പ്രവാസി മെഡിക്കൽ സെൻറർ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പ്രവാസി സംഘടന മുൻ പ്രവാസികളായ പാവപ്പെട്ടരോഗികൾക്ക് വേണ്ടി ആദ്യമായാണ് ഇത്തരം ഒരു പദ്ധതി ആവിഷ്കരിക്കുന്നത്. നിലവിലെ പ്രവാസികൾക്കും ഇത് ഉപയോഗപ്പെടുത്താനാവുമെന്നും ഭാരവാഹികൾ അറിയിച്ചു.
കെ.എം.സി.സി സൗദി വൈസ് പ്രസിഡൻറ് നിസ്സാം മമ്പാട്, ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ എ.കെ. മുഹമ്മദ് ബാവ, നാസർ മച്ചിങ്ങൽ, സിറാജ് കണ്ണവം, പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.എ ജലീൽ, ടി.എച്ച് കുഞ്ഞാലിഹാജി, ബാപ്പു തുവ്വശ്ശേരി, വി. മുസ്തഫ, തറയിൽ അബൂബക്കർ, ഒറീസ മുഹമ്മദ്, അബൂബക്കർ മാസ്റ്റർ മായക്കര, അബ്ബാസ് മുസ്ലിയാരങ്ങാടി, അലി പാങ്ങാട്ട്, നൂർ മുഹമ്മദ്, ഹാരിസ് ബാബു മമ്പാട്, അൽ മുർത്തു, മുസ്തഫ ആനക്കയം, ശിഹാബ് പാലപ്പെട്ടി ഒഴുകൂർ, കുഞ്ഞിബാവ ചെറുകാവ്, അബു ചെറുകാവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

