കെ.എം.സി.സി ജിദ്ദ ചീക്കോട് പഞ്ചായത്ത് ഈത്തപ്പഴ ചലഞ്ച്
text_fieldsകെ.എം.സി.സി ചീക്കോട് പഞ്ചായത്ത് കമ്മിറ്റി ഈത്തപ്പഴ ചലഞ്ച് വിതരണോദ്ഘാടനം അബ്ദുറഹ്മാൻ മുണ്ടക്കൽ
നിർവഹിക്കുന്നു
ജിദ്ദ/ചീക്കോട്: നിരാലംബരായ രോഗികളെ സഹായിക്കുന്നതിനും പൊന്നാട് സി.എച്ച് സെന്റർ നിർമാണത്തിനും മറ്റുമായി കെ.എം.സി.സി ജിദ്ദ ചീക്കോട് പഞ്ചായത്ത് ഈത്തപ്പഴ ചലഞ്ച് നടത്തി. സൗദി അൽ ഖസീം സുക്കരി ഇനത്തിൽപ്പെട്ട ഈത്തപ്പഴമാണ് വിതരണത്തിനായി നാട്ടിലെത്തിച്ചത്. കൊണ്ടോട്ടി മണ്ഡലത്തിലും സമീപ പ്രദേശങ്ങളിലുമായി 2.5 ടൺ ഈത്തപ്പഴത്തിലധികം വിതരണം ചെയ്യാനായെന്ന് ഭാരവാഹികൾ അറിയിച്ചു.
തീണ്ടാപ്പാറ മുസ്ലിം ലീഗ് ഓഫിസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ മുണ്ടക്കൽ വിതരണോദ്ഘാടനം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് ജോയന്റ് സെക്രട്ടറി കമ്മുക്കുട്ടി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി മുൻ നേതാക്കളായ ഹസൻ ഓമാനൂർ, അസീസ് വാവൂർ, തീണ്ടാപ്പാറ മഹല്ല് സെക്രട്ടറി യു.കെ. അബ്ബാസ്, ഒ.പി. ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
കോഓഡിനേറ്റർമാരായി തീണ്ടാപ്പാറ യൂത്ത് ലീഗ് പ്രസിഡന്റ് സി.പി അസീസിന്റെ നേതൃത്വത്തിൽ സമയബന്ധിതമായി തന്നെ ഈത്തപ്പഴം ആവശ്യക്കാരിലേക്ക് എത്തിച്ചുകൊടുത്തു. ചീക്കോട് പഞ്ചായത്ത് കെ.എം.സി.സി ഭാരവാഹികളായ കെ.വി. നാസർ, മൊയ്ദീൻകുട്ടി മുണ്ടക്കൽ, നാസർ തീണ്ടാപ്പാറ, കെ.സി. കുഞ്ഞാൻ, റാഷിദ് മംഗലശ്ശേരി, ഖാദർ ചീക്കോട്, ഷൗക്കത്ത് തീണ്ടാപ്പാറ, റാഷിദ് വാവൂർ, സലാം അടൂരപ്പറമ്പ്, യാസർ പറപ്പൂർ, റഫീഖ് ഓമാനൂർ, ഗഫൂർ മാടശ്ശേരി, ഹനഫി ഓട്ടുപാറ, റഷീദ് യു.കെ ഓമാനൂർ, ആശിഫ് വെട്ടുപ്പാറ, എ.കെ. അഷ്റഫ് തുടങ്ങിയവർ ചലഞ്ചിന് നേതൃത്വം നൽകി. കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം നേതാക്കളായ അൻവർ വെട്ടുപാറ, ലത്തീഫ് പൊന്നാട് തുടങ്ങിയവർ നിർദേശങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

