കെ.എം.സി.സി ജിദ്ദ; കാവനൂർ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി ജിദ്ദ-കാവനൂർ പഞ്ചായത്ത് സംഘടിപ്പിച്ച കൺവെൻഷൻ ആർ.വി കുട്ടി ഹസ്സൻ ദാരിമി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ജിദ്ദ -മലപ്പുറം ജില്ല കെ.എം.സി.സി പ്രഖ്യാപിച്ച 'പാർട്ടിയെ സജ്ജമാക്കാം തെരഞ്ഞെടുപ്പിന്നൊരുങ്ങാം'എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി കെ.എം.സി.സി ജിദ്ദ-കാവനൂർ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. ജിദ്ദ കെ.എം.സി.സി ഓഫിസിൽ വെച്ച് നടന്ന പരിപാടി പ്രമുഖ പണ്ഡിതൻ ആർ.വി കുട്ടി ഹസ്സൻ ദാരിമി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് അതിന്റെ മഹത്തായ പ്രവർത്തനങ്ങളുമായി ഏറെ മുന്നോറുകയാണെന്നും പാണക്കാട് തങ്ങൾ കുടുംബം സമുദായത്തിനും സമൂഹത്തിനും നൽകുന്ന സേവനങ്ങൾ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ കെ.സി. മുഹമ്മദ് ചടങ്ങിൽ അധ്യക്ഷതവഹിച്ചു.
ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് പെരുമ്പിലായി പ്രമേയാ അവതരണം നടത്തി. സെക്രട്ടറി നൗഫൽ ഉള്ളാടൻ, വൈസ് പ്രസിഡന്റ് സൈതലവി പുളിയക്കോട്, മണ്ഡലം പ്രസിഡന്റ് സുൽഫീക്കർ ഒതായി, സെക്രട്ടറി സി.പി മൊയ്തീൻ കുട്ടി, ട്രഷറർ കെ.സി. മൻസൂർ, വൈസ് പ്രസിഡന്റ് അലി പത്തനാപുരം, ബക്കർ കുഴിമണ്ണ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.സുനീർ കുഴിമണ്ണ ഖിറാത്ത് നടത്തി. സെക്രട്ടറി കെ.വി അബ്ദുസ്സലാം സ്വാഗതവും വൈസ് ചെയർമാൻ സുബൈർ കടൂരൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

