Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം ജില്ലയെ അവഹേളിച്ച മുൻ എം.എൽ.എയുടെ പ്രസ്താവന: കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ശക്തമായി അപലപിച്ചു

text_fields
bookmark_border
മലപ്പുറം ജില്ലയെ അവഹേളിച്ച മുൻ എം.എൽ.എയുടെ പ്രസ്താവന: കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ശക്തമായി അപലപിച്ചു
cancel

ജിദ്ദ: മലപ്പുറം ജില്ലയെയും ജില്ലയിലെ ജനങ്ങളെയും അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ മുൻ എം.എൽ.എയും സി.പി.എം നേതാവുമായ നന്ദകുമാറിൻ്റെ നിലപാട് അത്യന്തം പ്രതിഷേധാർഹമാണെന്ന് കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി പ്രസ്താവിച്ചു.

കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപരമായ സംഭാവനകൾ നൽകിയ ജില്ലയാണ് മലപ്പുറം. മതസൗഹാർദ്ദത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന മലപ്പുറത്തുകാരെ അപമാനിക്കുന്നത് കേരളത്തിന്റെ മതേതര മനസ്സിനെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഒരു ജില്ലയെ മുഴുവൻ താറടിച്ച് കാണിക്കുന്നത് ഒരു മുൻ ജനപ്രതിനിധിക്ക് ഭൂഷണമല്ല. പ്രസ്താവന ഉടൻ പിൻവലിച്ച് മലപ്പുറം ജനതയോട് പരസ്യമായി മാപ്പ് പറയാൻ അദ്ദേഹം തയ്യാറാകണമെന്ന് കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

മലപ്പുറത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാൻ പ്രവാസ ലോകത്തും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KMCC Jeddah Condemns Remarks Against Malappuram District
Next Story