Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി ജി​ദ്ദ...

കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മെ​ഗാ ഇ​ഫ്‌​താ​ർ

text_fields
bookmark_border
കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മെ​ഗാ ഇ​ഫ്‌​താ​ർ
cancel
camera_alt

കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മെ​ഗാ ഇ​ഫ്‌​താ​ർ

ജി​ദ്ദ: പ​രി​ശു​ദ്ധ റ​മ​ദാ​നി​​ന്റെ ആ​ത്മീ​യ മ​ഹ​ത്വം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മെ​ഗാ ഇ​ഫ്‌​താ​ർ സാ​മൂ​ഹി​ക ഐ​ക്യ​ത്തി​ന്റെ​യും സ​ഹോ​ദ​ര്യ​ത്തി​​ന്റെ​യും വി​ളം​ബ​ര​മാ​യി മാ​റി.

പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ല​നി​ന്നി​ട്ടും മി​ക​ച്ച സം​ഘാ​ട​ക മി​ക​വോ​ടെ ന​ട​ന്ന ഇ​ഫ്‌​താ​ർ പ​രി​പാ​ടി​യി​ൽ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രും ജി​ദ്ദ​യി​ലെ മ​ത, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, മാ​ധ്യ​മ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രും, വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നെ​ത്തി​യ അ​തി​ഥി​ക​ളും ഉ​ൾ​പ്പെ​ടെ 1500ല​ധി​കം പേ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഫൈ​സ​ലി​യ​യി​ലെ വി​ശാ​ല​മാ​യി ക്ര​മീ​ക​രി​ച്ച ഗ്രൗ​ണ്ടി​ൽ സു​ഫ്‌​റ വി​രി​ച്ച് ശു​ദ്ധ​ജ​ലം, ഈ​ന്ത​പ്പ​ഴം, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, ല​ബ​ൻ, മ​റ്റ് വി​വി​ധ ഇ​ഫ്‌​താ​ർ വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കി​യി​രു​ന്നു. ആ​രോ​ഗ്യ​പ​ര​വും ശു​ചി​ത്വ​പ​ര​വു​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചാ​യി​രു​ന്നു ഭ​ക്ഷ​ണ വി​ത​ര​ണ സം​വി​ധാ​നം.

കെ.​എം.​സി.​സി വേ​ൾ​ഡ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി സം​ഗ​മം ഉ​ദ്ഘാ​ട​നം​ചെ​യ്തു. സി.​കെ. അ​ബ്​​ദു​ൽ റ​സാ​ഖ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​സ്.​ഐ.​സി സൗ​ദി നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ്​ ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ അ​ൽ ഐ​ദ​റൂ​സി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. അ​ഹ്മ​ദ് പാ​ള​യാ​ട്ട്, ബാ​സി​ൽ കാ​സ​ർ​കോ​ട്, ഇ​സ്മാ​യി​ൽ മു​ണ്ട​ക്കു​ളം തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

വി.​പി മു​സ്ത​ഫ സ്വാ​ഗ​ത​വും അ​ബ്​​ദു​റ​ഹ്മാ​ൻ വെ​ള്ളി​മാ​ടു​കു​ന്ന് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsJeddahK.M.C.CSaudi Arabiagulfnewsmalayalam
News Summary - K.M.C.C. Jeddah Central Committee Mega Iftar
Next Story