ഇൻഡ്യ മുന്നണി അധികാരത്തിലേറും -ഇ.ടി. മുഹമ്മദ് ബഷീർ എം.പി
text_fieldsകെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി സംസാരിക്കുന്നു
ജിദ്ദ: വർഗീയ ശക്തികളെ തൂത്തെറിഞ്ഞു ശാന്തിയുടെയും സമാധാനത്തിന്റെയും വാഹകർ രാജ്യത്തിന്റെ അധികാരമേൽക്കുമെന്ന് മുസ് ലീംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി നൽകിയ ഊഷ്മള സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിക്കാൻവേണ്ടി കടൽ കടന്നെത്തിയ ജിദ്ദയിലെ കെ.എം.സി.സി പ്രവർത്തകരും ഒ.ഐ.സി.സി ഉൾപ്പെടെയുള്ള മറ്റു മുന്നണി ഘടകകക്ഷികളും താനുൾപ്പെടെയുള്ള ഇൻഡ്യ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിനുവേണ്ടി ജിദ്ദയിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിക്കുമെന്നും ഡൽഹിയിൽ ഇൻഡ്യ മുന്നണി അധികാരത്തിലെത്തുമെന്നും, ആനുകാലിക ഇന്ത്യയുടെ രാഷ്ട്രീയ നിരീക്ഷണങ്ങൾ വിലയിരുത്തി ശുഭപ്രതീക്ഷയോടെ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. ബി.ജെ.പിയുടെ വർഗീയ ദ്രുവീകരണം ഇന്ത്യൻ ജനത അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ല യൂത്ത് ലീഗ് സെക്രട്ടറി മൊയ്തീൻ കോയ സമകാലിക ഇന്ത്യയുടെയും കേരള രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ ചിത്രങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു. വികസനത്തെക്കുറിച്ച് ഒന്നും പറയാനില്ലാതെ ഒരു പ്രധാനമന്ത്രിമാരിൽനിന്നും ഇന്നേ വരെ രാജ്യം കേട്ടിട്ടില്ലാത്ത വില കുറഞ്ഞ വർഗീയ പരാമർശങ്ങൾ നടത്തി ജനങ്ങളെ തമ്മിലടിപ്പിച്ചു കേന്ദ്രത്തിൽ ബി.ജെ.പിയും, വടകര പോലുള്ള മണ്ഡലങ്ങളിൽ സൗഹൃദന്തരീക്ഷം തകർക്കാൻ കള്ളകഥകൾ മെനഞ്ഞു വർഗീയ കാർഡ് ഇറക്കി തമ്മിലടിപ്പിച്ചു വിജയിക്കാനുള്ള ഹീനമായ സി.പി.എമ്മിന്റെ ശ്രമങ്ങളും, പരാജയ ഭീതിയിൽ നിന്ന് ഉടലെടുത്തതാണെന്നും ഇൻഡ്യ മുന്നണി അധികാരത്തിലേറുമെന്നും വസ്തുതകൾ നിരത്തി അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കെ.എം.സി.സി നാഷനൽ പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.കെ.എ റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നാഷനൽ സെക്രട്ടറി അഷ്റഫ് വെങ്ങാട്ട്, എറണാകുളം എസ്.ടി.യു നേതാവ് പി.കെ ഇബ്രാഹിം, പാളയാട്ട് അഹമ്മദ്, ഉസ്മാനലി പാലത്തിങ്ങൽ, നാസർ വെളിയങ്കോട്, ഷറഫുദ്ദീൻ കണ്ണേട്ടിൽ, നാസർ എടവനക്കാട്, മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം, എ.കെ ബാവ, ഷൗക്കത്ത് ഞാറക്കോടൻ, ശിഹാബ് താമരക്കുളം, ലത്തീഫ് കലരാന്തിരി, ജലാൽ തേഞ്ഞിപ്പലം, ഹസൻ ബത്തേരി, സിറാജ് കണ്ണവം, അഷ്റഫ് താഴേക്കോട്, സുബൈർ വട്ടോളി, സക്കീർ നാലകത്ത്, ഹുസൈൻ കരിങ്കറ, ഇസ്മായിൽ മുണ്ടുപറമ്പ്, കെ.കെ മുഹമ്മദ്, നൗഷാദ് ചപ്രപടവ്, സകരിയ ആറളം, അബ്ദുള്ള ഹിറ്റാച്ചി വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ പങ്കെടുത്തു. വി.പി. മുസ്തഫ സ്വാഗതവും സാബിൽ മമ്പാട് നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.