കെ.എം.സി.സി ജിദ്ദ അസീസിയ ഏരിയ കമ്മിറ്റി അംഗത്വ കാമ്പയിൻ
text_fieldsകെ.എം.സി.സി ജിദ്ദ അസീസിയ ഏരിയ കമ്മിറ്റി അംഗത്വ കാമ്പയിൻ ഉദ്ഘാടന ചടങ്ങിൽനിന്ന്
ജിദ്ദ: 'കെ.എം.സി.സിയിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക' എന്ന പ്രമേയത്തിൽ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആരംഭിച്ച അംഗത്വ വിതരണ കാമ്പയിന്റെ ഭാഗമായി അസീസിയ ഏരിയ കമ്മിറ്റി അംഗത്വ കാമ്പയിന് തുടക്കമായി. നസീം പോളിക്ലിനിക് എം.ഡി നൗഷാദ് ഇബ്രാഹിം, കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല സെക്രട്ടറി വി.വി. അഷ്റഫിൽനിന്നും അംഗത്വ അപേക്ഷ ഫോറം സ്വീകരിച്ചുകൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.
ഏരിയ സെക്രട്ടറി മുഹമ്മദലി പുൽപ്പറ്റ സ്വാഗതവും ട്രഷറർ ജലീൽ ചെർക്കള നന്ദിയും പറഞ്ഞു. ഏരിയ കമ്മിറ്റി ഭാരവാഹികളായ ഹാഷിം ലുഖ്മാൻ, മുഹമ്മദലി ഹസ്മി, നൗഷാദ് കോഡൂർ, ഹബീബ് പുൽപ്പാടൻ, ഹമീദ് അസ്ലം തുടങ്ങിയവർ നേതൃത്വം നൽകി. ജിദ്ദയില നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൊളിച്ചുനീക്കിയ പ്രദേശങ്ങളിൽ നിന്നും അസീസിയ ഏരിയയിലേക്ക് എത്തിയ എല്ലാ പ്രവർത്തകരും ഏരിയ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്നും യോഗം അഭ്യർഥിച്ചു.

