കെ.എം.സി.സി ജിദ്ദ അൽവഹ ഏരിയ കമ്മിറ്റി ഭാരവാഹികൾ
text_fieldsമുസ്തഫ അബ്താൽ, ഷൗക്കത്ത് അങ്ങാടിപ്പുറം, കുഞ്ഞാലി കുമ്മാളിൽ, എൻ.എച്ച്. ശിഹാബ്
ജിദ്ദ: കെ.എം.സി.സിയിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക എന്ന പ്രമേയത്തിൽ ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ നടന്നുവരുന്ന മെംബർഷിപ് കാമ്പയിന്റെ ഭാഗമായി അൽ വഹ ഏരിയ കെ.എം.സി.സി ജനറൽ ബോഡി യോഗം നടന്നു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. അൽ വഹ ഏരിയ കെ.എം.സി.സി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാബിൽ മമ്പാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കുഞ്ഞാലി കുമ്മാളിൽ സ്വാഗതവും അബ്ബാസ് കാസർകോട് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: മുസ്തഫ അബ്താൽ (ചെയർ.), ഷൗക്കത്ത് അങ്ങാടിപ്പുറം (പ്രസി.), മുജീബ്, യൂസുഫ് പട്ടാമ്പി, ഫൈസൽ കണ്ണൂർ, അബ്ബാസ് കാസർകോട് (വൈസ് പ്രസി.), കുഞ്ഞാലി കുമ്മാളിൽ (ജന.സെക്ര.), ശാഫി, ഫൈസൽ മഞ്ചേരി, മുഹമ്മദ് മണ്ണാർക്കാട്, മുഹമ്മദലി പെരിന്തൽമണ്ണ (ജോ.സെക്ര.), എൻ.എച്ച്. ശിഹാബ് (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

