കെ.എം.സി.സി ജിദ്ദ അൽസലാമ ഏരിയ അംഗത്വ കാമ്പയിൻ ആരംഭിച്ചു
text_fieldsജിദ്ദ അൽസലാമ ഏരിയ കെ.എം.സി.സി അംഗത്വ വിതരണ കാമ്പയിൻ ഭാഗമായി അംഗത്വ കാമ്പയിൻ അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: 'കെ.എം.സി.സിയിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക' എന്ന പ്രമേയത്തിൽ കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ആരംഭിച്ച അംഗത്വ വിതരണ കാമ്പയിന്റെ ഭാഗമായി അൽസലാമ ഏരിയ കെ.എം.സി.സി അംഗത്വ കാമ്പയിൻ ആരംഭിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ മുരളീധരൻ ഒളുവങ്ങാട്ടിൽ, പി. ബിന്ദുരാജ് എന്നിവരിൽനിന്ന് അംഗത്വ അപേക്ഷ ഫോറം സ്വീകരിച്ച് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര കാമ്പയിൻ ഉദ്ഘാടനം ചെയ്തു. അൽസലാമ ഏരിയ പ്രസിഡൻറ് എം.സി. അയ്യൂബ് അധ്യക്ഷത വഹിച്ചു.
പ്രമുഖ ഫോട്ടോഗ്രാഫറായ മുരളീധരൻ ഒളുവങ്ങാട്ടിൽ അഞ്ച് വർഷമായി കെ.എം.സി.സിയിൽ പ്രവർത്തിച്ചുവരുകയായിരുന്നു. കെ.എം.സി.സിയുടെ മഹത്തായ പ്രവർത്തനങ്ങളിൽ താല്പര്യം തോന്നി ബിന്ദുരാജ് പുതുതായി കെ.എം.സി.സിയിൽ ചേരുകയായിരുന്നു. കെ.എം.സി.സി ജിദ്ദ പാലക്കാട് ജില്ല സെക്രട്ടറി സക്കീർ മണ്ണാർക്കാട്, ഏരിയ ഭാരവാഹികളായ ജലീൽ, പി.എൻ.സി സലാം, ഷഫീഖ് കൊണ്ടോട്ടി, അബൂബക്കർ, ഇസ്ഹാഖ് കാരാത്തോട് തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി റഷീദ് പറങ്ങോടത്ത് സ്വാഗതവും ട്രഷറർ കെ.സി. അബൂബക്കർ നന്ദിയും പറഞ്ഞു.

