ബാഫഖി തങ്ങൾ മുന്നണി രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവ് -സി.പി. സൈതലവി
text_fieldsകെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സി.പി. സൈതലവി സംസാരിക്കുന്നു
ജിദ്ദ: ഇന്ത്യക്ക് മാതൃകയായ മുന്നണി രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവായിരുന്നു ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനായിരിക്കെ അന്തരിച്ച അബ്ദുറഹിമാൻ ബാഫഖി തങ്ങൾ എന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ സി.പി. സൈതലവി പറഞ്ഞു.
കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ബാഫഖി തങ്ങൾ, ഹൈദരലി തങ്ങൾ, ഇ. അഹമ്മദ് എന്നിവരുടെ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വര സമൂഹത്തിൽ മൈത്രിക്കുവേണ്ടിയുള്ള പ്രായോഗിക രാഷ്ട്രീയതന്ത്രങ്ങളാണ് തങ്ങൾ ആവിഷ്കരിച്ചത്. ഹൈദരലി ശിഹാബ് തങ്ങളുടെ ഓർമകളും അദ്ദേഹം സദസ്സുമായി പങ്കുവെച്ചു.
കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇ. അഹമ്മദ് അനുസ്മരണ പ്രഭാഷണം കെ.എം.സി.സി സൗദി നാഷനൽ സെക്രട്ടറി നാസർ വെളിയങ്കോട് നടത്തി.
ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര, ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, ട്രഷറർ വി.പി. അബ്ദുൽ റഹിമാൻ, വൈസ് പ്രസിഡന്റ് ലത്തീഫ് കളരാന്തിരി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സ്വന്തം കൈപ്പടയിൽ വരച്ച ബാഫഖി തങ്ങളുടെ ചിത്രം ചടങ്ങിൽ ഐറാ അഷ്റഫ് പാളയാട്ട്, സി.പി സെയ്തലവിക്ക് കൈമാറി.
സുരക്ഷാ പദ്ധതിയിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത് ഒന്നാം സ്ഥാനം നേടിയ കൊടുവള്ളി മണ്ഡലത്തിനുള്ള ഉപഹാരം ജില്ലാ ഓർഗനൈസിങ് സെക്രട്ടറി ഹസ്സൻ കോയ പെരുമണ്ണയും, രണ്ടാം സ്ഥാനം നേടിയ കോഴിക്കോട് സിറ്റിക്കുള്ള ഉപഹാരം ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് താത്തോത്തും, മൂന്നാം സ്ഥാനം പങ്കിട്ട ബേപ്പൂർ, കുന്ദമംഗലം മണ്ഡലം കമ്മിറ്റികൾക്കുള്ള ഉപഹാരം ജില്ലാ സെക്രട്ടറിമാരായ ഷബീർ അലിയും, സാലിഹ് പൊയിൽതൊടിയും നൽകി.
ശിഹാബ് താമരക്കുളം, നാസർ മച്ചിങ്ങൽ, സുബൈർ വട്ടോളി, ഷൗക്കത്ത് ഞാറക്കോടൻ, ലത്തീഫ് വെള്ളമുണ്ട, സിറാജ് കണ്ണവം, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, സാബിൽ മമ്പാട്, അഷ്റഫ് താഴേക്കോട്, ജലാൽ തേഞ്ഞിപ്പലം, നാണി മാസ്റ്റർ, കെ.കെ മുഹമ്മദ്, സകരിയ്യ, മുംതാസ് ടീച്ചർ, ഷമീല മൂസ, ഹാജറ ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

