കെ.എം.സി.സി ലോകം മുഴുവൻ പടർന്ന് പന്തലിച്ച ഏക ഇന്ത്യൻ സംഘടന –ഷാഫി ചാലിയം
text_fieldsകെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 'ഹരിതച്ചെപ്പ് 25' സമ്മേളനത്തിൽ ഷാഫി ചാലിയം സംസാരിക്കുന്നു
ജിസാൻ: വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ പ്രവാസി സംഘടനയാണ് കെ.എം.സി.സിയെന്നും ലോകം മുഴുവൻ പടർന്ന് പന്തലിച്ച ഏക ഇന്ത്യൻ സംഘടനയാണ് അതെന്നും ശാഫി ചാലിയം അഭിപ്രായപ്പെട്ടു. 'പ്രവാസത്തിലും ചേർത്തുപിടിച്ച ഹരിത രാഷ്ട്രീയം' എന്ന പ്രമേയത്തിൽ ഹരിതച്ചെപ്പ് '25 എന്ന പേരിൽ കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്ത് എവിടെയൊക്കെ മലയാളികളുണ്ടോ അവിടങ്ങളിലെല്ലാം കെ.എം.സി.സിയുടെ പ്രവർത്തങ്ങൾ സജീവമായി നടക്കുന്നുണ്ടെന്നും യുക്രെയ്ൻ യുദ്ധസമയത്തും അമേരിക്കയിൽ അഗ്നി ബാധ ഉണ്ടായപ്പോഴും സംഘടനയുടെ സഹായപ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി അദ്ദേഹം സൂചിപ്പിച്ചു.സമകാലിക സാഹചര്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ തന്റെ പ്രഭാഷണത്തിലൂടെ തുറന്നുകാണിച്ച അദ്ദേഹം ന്യൂനപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിൽ മുസ് ലിംലീഗിന്റെ സാധ്യതകൾ ഏറിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. ഖത്തർ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദ് ഈസാക്കയെ അനുസ്മരിച്ചു നാസർ വി ടി ഇരുമ്പുഴി സംസാരിച്ചു. കെ.എം.സി.സി സൗദി കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി 2025ലെ ജിസാനിലെ 16 ഏരിയ കമ്മിറ്റിയിലെ കോഓർഡിനേറ്റർമാർക്കുള്ള അംഗീകാരപത്രം ഷാഫി ചാലിയം വിതരണം ചെയ്തു. ഷിഫ ജിസാൻ പൊളിക്ലിനിക്ക് മാനേജിങ് ഡയറക്ടർ സുബൈർ ചാലിയം, സൗദി നാഷനൽ കെ.എം.സി.സി കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ഗഫൂർ വാവൂർ, ഡോ. മൻസൂർ നാലകത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു. മുനീർ ഹുദവി ഉള്ളണം പ്രാർഥനക്ക് നേതൃത്വം നൽകി. പി.എ സലാം പെരുമണ്ണ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ഖാലിദ് പട് ല സ്വാഗതവും സാദിഖ് മാസ്റ്റർ മങ്കട നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

