ആശയറ്റ മനുഷ്യരുടെ പ്രതീക്ഷയാണ് കെ.എം.സി.സി -ഡോ. അനിൽ മുഹമ്മദ്
text_fieldsറിയാദ് കെ.എം.സി.സി ഒരുക്കിയ സ്വീകരണ പരിപാടിയിൽ ഡോ. അനിൽ മുഹമ്മദ് സംസാരിക്കുന്നു
റിയാദ്: ജീവിതത്തിൽ ആഗ്രഹങ്ങളും പ്രതീക്ഷകളും നഷ്ടപ്പെട്ട സാധാരണ മനുഷ്യർക്ക് കൈത്താങ്ങായി മാറുന്ന പ്രസ്ഥാനമാണ് കെ.എം.സി.സിയെന്ന് പ്രമുഖ സോഷ്യൽ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ. അനിൽ മുഹമ്മദ് പ്രസ്താവിച്ചു.
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫിസിലെ സ്വീകരണ പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കരുണയും ആർദ്രതയും സ്നേഹവും പകർന്നു നൽകാൻ പ്രസ്ഥാനത്തിന് കഴിയണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പാണക്കാട് കുടുംബത്തിെൻറ പാരമ്പര്യം അത്ഭുതപ്പെടുത്തുന്നതാണ്.
സാദിഖലി ശിഹാബ് തങ്ങൾ സാധാരണക്കാരുടെ ആശ്രയമാണെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് മജീദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. ഗ്രേസ് എജുക്കേഷനൽ അസോ.ജന.സെക്രട്ടറി അഷ്റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും സെക്രട്ടറി അഷ്റഫ് കൽപകഞ്ചേരി നന്ദിയും പറഞ്ഞു.
കെ.എം.സി.സി നേതാക്കളായ ഉസ്മാൻ അലി പാലത്തിങ്ങൽ, തെന്നല മൊയ്തീൻ കുട്ടി, യു.പി. മുസ്തഫ, സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫറൂഖ്, അസീസ് വെങ്കിട്ട, പി.സി. അലി, റഫീഖ് മഞ്ചേരി, ഷമീർ പറമ്പത്ത്, സിറാജ് മേടപ്പിൽ, ഷംസു പെരുമ്പട്ട, അഡ്വ. അനീർ ബാബു, നാസർ മാങ്കാവ്, റിയാദ് നന്മ കരുനാഗപ്പള്ളി കൂട്ടായ്മ ഭാരവാഹികളായ ബഷീർ ഫത്തഹുദ്ദീൻ, അഖിനാസ് എം. കരുനാഗപ്പള്ളി സംസാരിച്ചു.
ആലപ്പുഴ ജില്ലാ കെ.എം.സി.സി കമ്മിറ്റിയുടെ വകയായി ഡോ. അനിൽ മുഹമ്മദിനുള്ള ഉപഹാരവും ചടങ്ങിൽ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

