Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി....

കെ.​എം.​സി.​സി. ഖു​ര്‍ആ​ന്‍ പാ​രാ​യ​ണ മ​ത്സ​രം ‘തം​ജീ​ദ് സീ​സ​ണ്‍-2’ സം​ഘ​ടി​പ്പി​ക്കു​ന്നു

text_fields
bookmark_border
കെ.​എം.​സി.​സി. ഖു​ര്‍ആ​ന്‍ പാ​രാ​യ​ണ മ​ത്സ​രം ‘തം​ജീ​ദ് സീ​സ​ണ്‍-2’ സം​ഘ​ടി​പ്പി​ക്കു​ന്നു
cancel

റി​യാ​ദ്: റ​മ​ദാ​ന്‍ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് റി​യാ​ദ് കെ.​എം.​സി.​സി കോ​ട്ട​ക്ക​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി ഖു​ര്‍ആ​ന്‍ പാ​രാ​യ​ണ മ​ത്സ​രം (തം​ജീ​ദ് സീ​സ​ണ്‍-2) സം​ഘ​ടി​പ്പി​ക്കു​ന്നു. ഓ​ണ്‍ലൈ​ന്‍ വ​ഴി ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ല്‍ നാ​ട്ടി​ലു​ള്ള​വ​ര്‍ക്കും വി​ദേ​ശ​ത്തു​ള്ള​വ​ര്‍ക്കും പ​ങ്കെ​ടു​ക്കാം.

10 മു​ത​ല്‍ 15 വ​യ​സ്സ് വ​രെ​യു​ള്ള ആ​ണ്‍കു​ട്ടി​ക​ള്‍ക്കും പെ​ണ്‍കു​ട്ടി​ക​ള്‍ക്കു​മാ​യി പ്ര​ത്യേ​ക​മാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് ആ​ക​ര്‍ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ്. ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ര്‍ക്ക് 10,001 രൂ​പ​യും, ര​ണ്ടാം സ്ഥാ​ന​ത്തി​ന് 5,001 രൂ​പ​യും, മൂ​ന്നാം സ്ഥാ​ന​ത്തി​ന് 3,001 രൂ​പ​യും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ജ​ഡ്ജി​മാ​രു​ടെ വി​ധി അ​ന്തി​മ​മാ​യി​രി​ക്കും. മ​ദ്ര​സ​ക​ളി​ലും സ്കൂ​ളു​ക​ളി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​ണ് മ​ത്സ​ര​ത്തി​ല്‍ അ​വ​സ​രം. എ​ന്നാ​ല്‍ ദ​ര്‍സ്, ഖു​ര്‍ആ​ന്‍ ഹി​ഫ്ള്, അ​റ​ബി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന​വ​ര്‍ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ അ​ര്‍ഹ​ത​യു​ണ്ടാ​വി​ല്ല.​മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ൽ​പ​ര്യ​മു​ള്ള​വ​ര്‍ ഫെ​ബ്രു​വ​രി 28-ന​കം പേ​ര് ര​ജി​സ്​​റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്‌​ട്രേ​ഷ​നു​മാ​യി +91 7356829725 എ​ന്ന വാ​ട്സ്ആ​പ്പ് ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ര്‍ മു​ല്ല​പ്പ​ള്ളി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് പു​റ​മ​ണ്ണൂ​ര്‍, ട്ര​ഷ​റ​ര്‍ ഗ​ഫൂ​ര്‍ കൊ​ന്ന​ക്കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulfnewsSaudi Arabiagulfnewsmalayalam
News Summary - K.M.C.C. is organizing the Quran recitation competition ‘Tamjeed Season-2’
Next Story