കെ.എം.സി.സി മുസ്ലിം ലീഗിന്റെ മുഖം -മുസ്തഫ അബ്ദുല്ലത്തീഫ്
text_fieldsജിദ്ദ: കെ.എം.സി.സി മുസ്ലിം ലീഗിന്റെ മുഖമാണെന്ന് മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുല്ലത്തീഫ്. കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘മാറുന്ന കാലം; പ്രവാസവും പ്രതീക്ഷയും’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് ആമുഖഭാഷണം നടത്തി.
സൗദി നാഷനൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് നിസാം മമ്പാട്, സെൻട്രൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി നാസർ മച്ചിങ്ങൽ, ട്രഷറർ വി.പി. അബ്ദുറഹ്മാൻ, കോഴിക്കോട് ജില്ല പ്രസിഡന്റ് ഇബ്രാഹീം കൊല്ലി, മലപ്പുറം ജില്ല ചെയർമാൻ കെ.കെ. മുഹമ്മദ്, അബൂദബി കെ.എം.സി.സി മുൻ ജില്ല ഭാരവാഹി അബ്ദുസലാം കൊടിഞ്ഞി എന്നിവർ സംസാരിച്ചു. കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ് മുസ്തഫ അബ്ദുല്ലത്തീഫിന് സമ്മാനിച്ചു.
മലപ്പുറം ജില്ല കുടുംബ സുരക്ഷ പദ്ധതി ആനുകൂല്യങ്ങൾ പദ്ധതി ചെയർമാൻ അഷ്റഫ് മുല്ലപ്പള്ളി വിതരണം ചെയ്തു. ‘മരുഭൂ തണുപ്പിച്ച കാറ്റ്’ എന്ന കൃതിയുടെ രചയിതാവും ഇടതുപക്ഷ ആശയക്കാരനുമായ സൈഫുദ്ദീൻ ഏറാൻതൊടികയെ മുസ്തഫ അബ്ദുല്ലത്തീഫ് ഷാളണിയിച്ച് ഹരിത രാഷ്ട്രീയത്തിലേയ്ക്ക് സ്വാഗതം ചെയ്തു.
ജില്ല ട്രഷറർ ഇല്ല്യാസ് കല്ലിങ്ങൽ നന്ദി പറഞ്ഞു. കാപ്പ് മുഹമ്മദലി മുസ്ലിയാർ ഖുർആൻ പാരായണം നടത്തി.
ലത്തീഫ് മുസ്ലിയാരങ്ങാടി, സാബിൽ മമ്പാട്, സുബൈർ വട്ടോളി, ജലാൽ തേഞ്ഞിപ്പലം, ഷൗക്കത്ത് ഞാറക്കോടൻ, സിറാജ് കണ്ണവം, അഷ്റഫ് താഴേക്കോട്, അബു കട്ടുപ്പാറ, പി.സി.എ. റഹ്മാൻ, മുസ്തഫ കോഴിശ്ശേരി, മുഹമ്മദ് പെരുമ്പിലായി, ഇ.സി. അഷറഫ്, മജീദ് കള്ളിയിൽ, സി.ടി. ശിഹാബ്, ജാഫർ അത്താണിക്കൽ, ശിഹാബുദ്ദീൻ പുളിക്കൽ, സൈതലവി പുളിയങ്കോട്, മജീദ് കോട്ടീരി, ശബീറലി കോഴിക്കോട്, ജാഫറലി പാലക്കോട്, കെ.എം.സി.സി മണ്ഡലം, പഞ്ചായത്ത്, ഏരിയ ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.